താങ്കളൊരു ഡോക്ടറല്ലേ, 300 രൂപയ്ക്ക് മാത്രമല്ല 100 രൂപയ്ക്ക് വരെ കിറ്റ് കിട്ടും,എം.കെ മുനീറിനോട് ശൈലജ ടീച്ചര്‍

തിരുവനന്തപുരം; നിയമസഭയില്‍ പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതിയാരോപിച്ച് രംഗത്തെത്തിയ എം.കെ മുനീറിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ രംഗത്തെത്തി..മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലേക്കും വ്യക്തിസുരക്ഷാ ഉപകരണങ്ങളടക്കം വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു എം.കെ മുനീറിന്റെ ആരോപണം. എന്നാല്‍ അഞ്ച് പൈസയുടെ അഴിമതി മുനീറിന് ചൂണ്ടിക്കാട്ടാനാകുമോ എന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മറുപടി നല്‍കി

മാത്രമല്ല മാര്‍ക്കറ്റില്‍ 300 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 1500 രൂപയ്ക്ക്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങുതെന്നും മുനീര്‍ ആരോപിച്ചു. തീവെട്ടിക്കൊള്ളയാണ് സര്‍ക്കാര്‍ നടത്തിയതെന്നും മുനീര്‍. ഇതിന് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ മറുപടി ഇങ്ങനെയായിരുന്നു.താങ്കളൊരു ഡോക്ടറല്ലെ 300 രൂപയ്ക്ക് പിപിഇ കിറ്റ് കിട്ടുമെന്നാണ് ശ്രീ എം.കെ മുനീര്‍ പറയുന്നത്. എന്തിനാ മുന്നൂറ് രൂപയാക്കുന്നത്. 100 രൂപയ്ക്കും കിറ്റ് കിട്ടും. ഗുണനിലവാരമില്ലാത്ത അങ്ങനെ ഏതെങ്കിലും കിറ്റ് വിലപേശി വാങ്ങിക്കൊണ്ടുവന്നാല്‍ മതിയോ?എന്ന് കെ.കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യമാണ്. അതിലൊരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.