എന്നെ നോക്കണ തിരക്കിനിടയിൽ അമ്മ വേണ്ടെന്നുവച്ച സകല ഇഷ്ടങ്ങളും ഞാൻ നടത്തിത്തരും- സിത്താര

റിയാലിറ്റി ഷോയിലൂടെ വന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ​ഗായികയാണ് സിത്താര. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഓരോ പാട്ടിനും എന്താണ് ഓരോ ശബ്ദമെന്ന ചോദ്യം താൻ നിരവധി തവണ നേരിട്ടിരുന്നുവെന്ന് സിതാര നേരത്തെ പറഞ്ഞിരുന്നു. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്.

സിത്താരയെ പോലെ തന്നെ താരത്തിന്റെ ഭർത്താവും മകളും, അച്ഛനും അമ്മയും എല്ലാം പ്രേക്ഷകർക്ക് സുപരിചതരാണ്. അമ്മ ആലപിച്ച ഗാനം വളരെ ഗംഭീരമായി പാടി കൊണ്ടാണ് സായു പ്രേക്ഷകരുടെ കുഞ്ഞിത്താരം ആയത്. സോഷ്യൽ മീഡിയിൽ സജീവമായ സിത്താര തന്റെ ഒട്ടുമിക്ക വിശേഷങ്ങളും പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന വിശേഷമാണ് സിത്താര പങ്ക് വച്ചത്. അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി ഇരിക്കുന്നതുകൊണ്ടല്ലേ ഞങ്ങളൊക്കെ ഇങ്ങനെ ശ്വാസം വിട്ട്, കയ്യുംവീശി, നെഞ്ചും വിരിച്ച്‌, ചിരിച്ചു മറിഞ്ഞു നടക്കുന്നത് എന്നാണ് താരം പറയുന്നത്. കൂടാതെ തന്നെ വളർത്തുന്ന തിരക്കിനിടയിൽ വേണ്ടെന്നുവച്ച അമ്മയുടെ സകല ഇഷ്ടങ്ങളും കൊറോണ പോയതിന് ശേഷം നടത്തിത്തരുമെന്നും സിത്താര പറയുന്നുണ്ട്. അമ്മയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും ഒപ്പമുള്ള ഒരു പാട്ടുവിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സിത്താരയുടെ കുറിപ്പ്

എന്താ ഇപ്പോ പറയുക, എത്ര പറഞ്ഞാലും കുറഞ്ഞു പോവൂലോ അമ്മേ !!! അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി ഇരിക്കുന്നതുകൊണ്ടല്ലേ ഞങ്ങളൊക്കെ ഇങ്ങനെ ശ്വാസം വിട്ട്, കയ്യുംവീശി, നെഞ്ചും വിരിച്ച്‌, ചിരിച്ചു മറിഞ്ഞു നടക്കുന്നത് !!!! നിറച്ചും ഉമ്മ !!!!Happy Birthday to the better than the best Ammakutty !!!! NB: എന്നെ നോക്കണ തിരക്കിനിടയിൽ അമ്മ വേണ്ട എന്നു വച്ച സകല ഇഷ്ടങ്ങളും ഞാൻ നടത്തിത്തരും…. ഈ ചീഞ്ഞ കൊറോണ ഒന്ന് പൊയ്ക്കോട്ടേ !!!!