ഒന്നിച്ച്‌ താണ്ടിയ 18 വര്‍ഷങ്ങള്‍ മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പതിനെട്ട് തികഞ്ഞ മകന് ആശംസ നേര്‍ന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സാഹസത്തിന്റെയും സന്തോഷത്തിന്റെയും നീണ്ട 18 വര്‍ഷങ്ങള്‍ എന്നാണ് സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പില്‍ പറയുന്നത്. മകന്‍ സോഹറിന് ഒപ്പമുളള ചിത്രം സഹിതമാണ് സ്മൃതി ഇറാനി ആശംസ നേര്‍ന്നത്.

‘എന്റെ മകന് 18 തികയുകയാണ്. സാഹസവും സന്തോഷവും നിറഞ്ഞ പതിനെട്ടുവര്‍ഷങ്ങള്‍.പര്‍വതങ്ങള്‍ ഞങ്ങളൊന്നിച്ച്‌ താണ്ടി. ജീവിത താളത്തിന് ഒന്നിച്ച്‌ നൃത്തം ചവിട്ടി. ലോകത്തെ എല്ലാ സന്തോഷങ്ങളാലും ഈശ്വരന്‍ നിന്നെ അനുഗ്രഹിക്കട്ടെ’- സ്മൃതി ഇറാനിയുടെ കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ.

എന്നാല്‍ അമ്മയുടെ ആശംസ സ്വീകരിച്ച്‌ സോഹര്‍ കുറിച്ചതാണ് ആളുകളെ ചിരിപ്പിച്ചത്.’നിറയെ സ്‌നേഹം അമ്മേ, അടുത്ത തവണ നല്ല ഫോട്ടോ ഇടണേ’- എന്നായിരുന്നു സോഹര്‍ കുറിച്ചത്. നിരവധി പേര്‍ സോഹറിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.