ബന്ധുക്കളാരും തിരിഞ്ഞ് നോക്കുന്നില്ല, പലരുടെയും നോട്ടംപോലും പേടിപ്പെടുത്തുന്നത്- സൂരജിന്റെ അമ്മ

കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെത് കൊലപാതകമാണെന്ന വിവരം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഭർത്താവ് സൂരജ് അറസ്റ്റിലായതിന് പിന്നാലെ കുടുംബാം​ഗങ്ങളെ മുഴുവൻ ചോദ്യം ചെയ്തതോടെ അച്ഛൻ സുരേന്ദ്രപ്പ?ണിക്കരും അറസ്റ്റിലായിരുന്നു. അമ്മയുടെയും സഹോദരിയുടെയും മൊഴികളിൽ വൈദുദ്ധ്യം നിറഞ്ഞുനിൽക്കുന്നുണ്ട്. സൂരജിന്റെ അമ്മ രേണുക ഇപ്പോഴും മകനെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. മകൻ അറസ്റ്റിലായതിന് പിന്നാലെ തങ്ങളെ എല്ലാവരും അവ​ഗണിക്കുകയാണെന്ന് രേണുക പറയുന്നു

സുരേന്ദ്രപണിക്കരും സുരജും ജയിലിനുള്ളിൽ ആയതോടെ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും തനിച്ചാണ് വീട്ടിൽ. സഹായിക്കാൻ ആരുമില്ലാതെയാണ് തങ്ങൾ കഴിയുന്നതെന്നും പുറത്തിറങ്ങാൻ വയ്യ കടകളിലേക്ക് പോകാൻ വയ്യ ആളുകൾ തിരിച്ചറിയുന്നു, കുറ്റപ്പെടുത്തുന്നുവെന്ന് പറയുകയാണ് രേണുക.

എല്ലാവരുടെയും നോട്ടം തങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. അപമാനം ഭീതിയിലാണ് താങ്കൾ ജീവിക്കുന്നത്. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും വാക്കുകളും നോട്ടങ്ങളും തങ്ങളെ തളർത്തുകയാണ്. മാനസികമായി ഏറെ തളർന്ന അവസ്ഥയിലാണ് താനും മകളും ജീവിക്കുന്നത് എന്നും രേണുക പറയുന്നു.

സംഭവത്തിന് പിന്നാലെ രേണുകയെയും കുടുംബത്തെയും ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും എല്ലാം ഉപേക്ഷിച്ച നിലയിലാണ്. കടയിലേക്ക് ഒരു സാധനം വാങ്ങാൻ പോകാൻ പോലും പേടിയാണ്.ആരും തങ്ങൾക്ക് സഹായത്തിനായി എത്തുന്നില്ലെന്നും എല്ലാവർക്കും തങ്ങളോട് സംസാരിക്കാൻ പോലും ഭയമാണ് എന്നും രേണുക പറയുന്നു