സൂരജ് പാലാക്കാരൻ കരുത്തനായ മാധ്യമപ്രവർത്തകൻ- ക്രൈം നന്ദകുമാർ, Sooraj Palakkaran

മാധ്യമ പ്രവർത്തകനും ട്രൂ ടീവി ഉടമയുമായ സൂരജ് പാലാക്കാരന്റെ അറസ്റ്റിൽ പ്രതികരണവുമായി ക്രൈം നന്ദകുമാർ രം​ഗത്ത്. സൂരജ് പാലാക്കാരൻ കരുത്തനായ മാധ്യമ പ്രവർത്തകനാണ്‌, ജയിലിൽ അടച്ചതിൽ പ്രതിഷേധമുണ്ടെന്ന് ക്രൈം നന്ദകുമാർ കർമ ന്യൂസിനോട് പറഞ്ഞു.

സൂരജ് പാലാക്കാരന്റെ മേലുള്ള കേസ് എന്നു പറയുന്നത് 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. തെളിവില്ലെങ്കിൽ പോലും പെണ്ണും പറയുന്നതനുസരിച്ച് ജയിലിലിടും. എസ്എഫ്ഐ സെക്രട്ടറി ആഷോ അടക്കം ഈ വകുപ്പിലാണ് ജയിലിൽ കിടക്കുന്നത്. വകുപ്പ് ദുരുപയോ​ഗം ചെയ്ത് ആരെയും ജയിലലിടക്കാമെന്നതിന്റെ തെളിവാണ് താനെന്ന് ക്രൈം നന്ദകുമാർ കർമ ന്യൂസിനോട് പറഞ്ഞു.

ഈ കേസ് വളരെ ക്രിത്യമായി വാധിച്ചു ജയിക്കേണ്ടതാണ്. കേരളം കണ്ട ഏറ്റവും ധീരനായ പത്രപ്രവർത്തകനാണ് സൂരജ് പാലാക്കാരൻ. സൂരജ് പാലാക്കാരൻമാത്രമാണ് ആ പെൺകുട്ടിയുടെ യഥാർത്ഥ മുഖം പുറംലോകത്തെ അറിയിച്ചത്. ആ പെൺകുട്ടി വളരെ തന്ത്രപരമായാണ് എന്റെ ഓഫീസിൽ കയറിക്കൂടിയത്. പിന്നാലെ എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. കൂത്തിച്ചി മോൾ എന്നു പറഞ്ഞാൽ കൂത്തമ്പലത്തിലെ അരങ്ങേറ്റക്കാരിയെന്നാണ് അർത്ഥമെന്നും നന്ദകുമാർ പറയുന്നു