മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍. വ്യക്തമായ രേഖകള്‍ ഇല്ലാതെ ആരോപണങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ആരോപണത്തിന് അടിസ്ഥാനമായ രേഖകള്‍ സ്പീക്കറുടെ ഓഫീസിന് നല്‍കിയിരുന്നുവെന്നും എന്നിട്ട് അനുമതി നിഷേധിച്ചത് എന്തിനാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണത്തിന് അടിസ്ഥാനമായ രേഖയുടെ പകര്‍പ്പ് മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഫോട്ടോസ്റ്റാറ്റ് കടലാസ് കൊണ്ടുവന്ന് സഭയുടെ വിശുദ്ധി കളയാന്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്. എംഎല്‍എ എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കുവനാണ് നിയമസഭ തിരഞ്ഞെടുത്തത്. അതേസമയം പാര്‍ട്ടിയുടെ അനുമതിയോടെ വിഷം ജനങ്ങള്‍ക്ക് മുന്നില്‍ അവതിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.