മോൻസന്റെ തടവ് സുഖം നുകർന്ന വമ്പന്മാർ പെട്ടു, ഉപയോഗിച്ചത് മൈനർ പെൺകുട്ടികളേ- ഭയന്ന് വാതുറക്കാതെ ഉന്നതര്‍

മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് വീട്ടിലും മറ്റുമായി ഉന്നതരെ മസാജിങ് നടത്തി.തടവ് സുഖം നുകർന്ന വമ്പന്മാർ എല്ലാവരും പെട്ടിരിക്കുകയാണ്‌.മാത്രമല്ല മസാജിങ് കേന്ദ്രത്തില്‍ നിരവധി ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഉന്നതരുടെ മസാജിങും മറ്റ് ക്രീഡകളുമൊക്കെ ഒപ്പിയെടുത്തിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് മോന്‍സന്‍ വിഐപികളെ തന്റെ വരുതിയില്‍ നിര്‍ത്തിയിരുന്നത്. മോന്‍സന്‍ പീഡിപ്പിച്ച യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കിയിരിക്കുന്നത്.

മുന്‍ ഡി ജി പി ലോക്‌നാഥ് ബഹറ, മുന്‍ മന്ത്രി സുനില്‍ കുമാര്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, എ ഡി ജി പി മനോജ് എബ്രഹാം, ഐ ജി ലക്ഷ്മണ, സിനിമാ താരങ്ങള്‍, പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാര്‍, ഇറ്റലിക്കാരി അനിത പുല്ലയില്‍, മുന്‍ ഡി ഐ ജി സുരേന്ദ്രന്‍ തുടങ്ങി നിരവധി പേരാണ് മോന്‍സന്റെ വീട്ടില്‍ പോയതായി വിവരമുള്ളത്. എന്നാല്‍ മോന്‍സന്‍ ആര്‍ക്കൊക്കെ സുഖ ചികിത്സ നല്‍കി എന്ന കാര്യം വ്യക്തമല്ല. ഉന്നതര്‍ക്ക് പെണ്‍കുട്ടികളെ കാഴ്ച വയ്ക്കുകയായിരുന്നു മോന്‍സന്‍ ചെയ്തിരുന്നതെന്നും പീഡനത്തിന് ഇരയായവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിലാണ് ചികിത്സാകേന്ദ്രമുണ്ടായിരുന്നത്. സൗന്ദര്യ വര്‍ധക ചികിത്സയും മസാജിങ്ങുമാണ് ഇവിടെ നടന്നിരുന്നത്. ഈ ചികിത്സാ കേന്ദ്രത്തിനുള്ളില്‍ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി പറയുന്നത്. മോന്‍സന്റെ ചികിത്സതേടി എത്തിയവര്‍ പലരും ക്യാമറയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. മോന്‍സന്‍ കൊടികള്‍ തിരിച്ചു നല്‍കാന്‍ ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതിനല്‍കാത്തത്.

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മോന്‍സനെതിരെ പീഡന പരാതി ഉയര്‍ന്നത്. തുടര്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. 2019 ല്‍ വൈലോപ്പിള്ളി നഗറിലുള്ള മോന്‍സന്റെ വീട്ടില്‍ വെച്ചും കൊച്ചിയിലുള്ള വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. തുടര്‍ന്ന് മോന്‍സനെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു.

ക്രൈം ബ്രാഞ്ചാണ് മോന്‍സണെതിരായ കേസുകള്‍ അന്വേഷിക്കുന്നത്. പോക്‌സോ കേസും ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് പുരാവസ്തു തട്ടിപ്പ് കേസില്‍ ആലപ്പുഴ സ്വദേശിയായ മോന്‍സണ്‍ പിടിയിലാകുന്നത്.ചലച്ചിത്ര മേഖലയിലെ പ്രമുഖരടക്കം ഇവിടെ സന്ദര്‍ശകരായിരുന്നു.മോണ്‍സന്റെ വീട്ടിലും തിരുമ്മല്‍ കേന്ദ്രത്തിലും വീണ്ടും പരിശോധനടത്താന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഒളിക്യാമറ ദൃശ്യങ്ങള്‍ എവിടെയെന്നും ആരാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇനിയും വ്യക്തമായിട്ടില്ല. നിലവില്‍ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ ലഭിച്ച ആറ് പരാതികളിലാണ് കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് എറണാകുളം നോര്‍ത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗഹൃദ വലയത്തിലെ സ്ത്രീകളെ പലരെയും മോന്‍സന്‍ മാവുങ്കല്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന ആരോപണം സാമ്പത്തിക തട്ടിപ്പ് പരാതികള്‍ നല്‍കിയവര്‍ ഉയര്‍ത്തിയിരുന്നു.