മകൻ ജനിച്ചു, കുഞ്ഞിന് അർഹാം ജിജിൻ ജഹാംഗീർ എന്ന പേരു നൽകി സന്തോഷ വാർത്തയുമായി ജ​ഗതിയുടെ മകൾ,

മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്. അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ഇപ്പോളിതാ പുത്തൻ സന്തേഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം, അമ്മയായ വിശേഷം ശ്രീലക്ഷ്മി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഞങ്ങളുടെ ലോകം ഇങ്ങെത്തി എന്നാണ് ശ്രീലക്ഷ്കുറിച്ചത്.

ആൺകുഞ്ഞാണ്, ഇവൻ ദൈവത്തിൻ്റ വരദാനമാണ്. ഞങ്ങളുട ലൈഫ് ലൈനാണ് ഇവനെന്നും ശ്രീലക്ഷ്മി കുറിച്ചിട്ടുണ്ട്. അതേസമയം ഇക്കാര്യം ഓൺലൈൻ ചാനലുകൾ വ്യാജ തലക്കെട്ടുകളും വൃത്തികെട്ട ആർട്ടിക്കുകളുമൊന്നും ചമയ്ക്കരുതെന്നും ശ്രീലക്ഷ്മി പറയുന്നു.ദയവായി സ്വകാര്യത അനുവദിക്കണമന്നും അമ്മയും അച്ഛനും എന്ന നിലയിൽ ഞങ്ങളുടെ കുഞ്ഞിനോടൊപ്പം സമയം ചെലവഴിക്കുന്നത് ഒരു എളിയ അഭ്യർത്ഥനയാണെന്നും ശ്രീലക്ഷ്മി അറിയിച്ചിട്ടുണ്ട്. ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മിയുടെ കുറിപ്പ്. ഞങ്ങളുടെ ലോകം ഇങ്ങെത്തി. ആൺ കുഞ്ഞാണ്. ദൈവത്തിന് നന്ദി. ദൈവത്തിന്റെ വരദാനം. ഞങ്ങളുടെ ലൈഫ് ലൈൻ. ഇതുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമങ്ങളും വ്യാജമായ തലക്കെട്ടുകളോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോടെ നൽകരുതെന്ന് അഭ്യർത്ഥിക്കുന്നു. അച്ഛനും അമ്മയുമെന്ന നിലയിൽ ഞങ്ങളുടെ കുഞ്ഞിനൊപ്പം സമയം ചെലവിടുകയാണ്. കുഞ്ഞിന് അർഹാം ജിജിൻ ജഹാംഗീർ എന്നാണ് നൽകിയിരിക്കുന്ന പേരന്നും ശ്രീലക്ഷ്മി കുറിച്ചിരിക്കുന്നു. മാർച്ച് 10നാണ് കുഞ്ഞ് ജനിച്ചത്.

ജഗതി ശ്രികുമാറിന്റെ മൂന്നാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി സ്വന്തം മകളാണെന്ന് നടൻ പൊതുസമൂഹത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിയെ ഇപ്പോഴും ജഗതിയുടെ കുടുംബം അംഗീകരിച്ചിട്ടില്ല. ജഗതി അപകടത്തെതുടർന്ന് കിടപ്പിലായ ശേഷം ഈ മകളെ അച്ഛനെ കാണിക്കാൻ പോലും പലപ്പോഴും ആ കുടുംബം തയ്യാറായിട്ടില്ല. എന്നാലും മലയാളികൾക്ക് ജഗതിയുടെ ഈ മകൾ മറ്റ് മക്കളെക്കാൾ പ്രിയപ്പെട്ടവളാണ്.ചെറുപ്പത്തിലെ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നർത്തകി കൂടിയാണ്. ജോലിക്കൊപ്പം നൃത്തവും കലയും താരം ഒപ്പം കൊണ്ടുപോകുന്നുണ്ട്. ശരിയായ ജീവിതപാത കണ്ടത്തൊനും അച്ഛന്റെ അപകടം നിമിത്തമായെന്ന് മുമ്പ് ശ്രീലക്ഷ്മി മനസ് തുറന്നിരുന്നു. താൻ ഏറ്റവും സ്‌നേഹിക്കുന്ന അച്ഛന്റെ മടങ്ങി വരവിനായി കാത്തിരിയ്ക്കുന്നെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.