സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കവെ വിദ്യാർഥിനി ഓട്ടോ ഇടിച്ച് മരിച്ചു

മലപ്പുറം. താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് വരുന്ന വഴിയ്ക്കാണ് കുട്ടി അപകടത്തില്‍ പെട്ടത്. താനൂര്‍ എസ്എന്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹ്നയാണ് മരിച്ചത്.

സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് എത്തിയ കുട്ടി. ബസ് ഇറങ്ങി വഴി മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെയില്‍ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.