എന്റെ സ്വന്തം മാലാഖക്കുട്ടി, നീ എന്നും എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്- സുജാത

മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനങ്ങൾ ആലപിച്ചു അകാലത്തിൽ വിടപറഞ്ഞുപോയ ഗായികയാണ് രാധിക തിലക്. രാധികയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ഭർത്താവ് സുരേഷ് കൃഷ്ണയും മകൾ ദേവികയും. 2015 സെപ്റ്റംബർ 20നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മലയാളികളുടെ പ്രിയ ഗായിക രാധിക അന്തരിച്ചത്. 70ലധികം ചലച്ചിത്രഗാനങ്ങൾ് രാധിക ആലപിച്ചിട്ടുണ്ട്. രോഗമെത്തിയതോടെ സംഗീതരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു രാധിക. മെക്കാനിക്കൽ എഞ്ചിനീയറായ സുരേഷ് കൃഷ്ണനാണ് രാധികയുടെ ഭർത്താവ്. ദേവികയാണ് മകൾ. ഇപ്പോഴും അമ്മയുടെ ഓർമ്മകളിലാണ് ദേവിക ജീവിക്കുന്നത്

രാധികയുടെ വേർപാടിന്റെ ആറാം വാർഷികത്തില്ഡ ഓർമച്ചിത്രം പങ്കുവച്ച് കുറിപ്പുമായി സുജാത. ‘നീ എന്നും എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. എന്റെ സ്വന്തം മാലാഖക്കുട്ടി’ എന്നാണ് രാധികയെക്കുറിച്ചു സുജാത മോഹൻ കുറിച്ചത്

സുജാതയുടെയും കുടുംബത്തിന്റെയും അടുത്ത ബന്ധുവായിരുന്നു രാധിക തിലക്. സംഗീതജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങളെല്ലാം സുജാതയും രാധികയും തമ്മിൽ പങ്കുവയ്ക്കുമായിരുന്നു. രാധികയുടെ വേർപാട് തങ്ങളുടെ കുടുംബത്തിൽ ഏൽപ്പിച്ച ആഘാതത്തെക്കുറിച്ച് സുജാത പലപ്പോഴും വികാരാധീനയായി സംസാരിച്ചിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായിരുന്നു രാധിക തിലകിന്റെ വിയോഗം. അർബുദത്തെതുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് മരണത്തിന് കീഴടങ്ങിയത്.