രാഹുല്‍ ഗാന്ധി ഹാര്‍വഡിലും കേംബ്രിജിലും പഠിച്ചുവെന്ന് പ്രിയങ്ക ഗാന്ധി കള്ളം പറയുന്നു; പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി. ഹാര്‍വാഡിലും കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ചവ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി. പ്രിയങ്ക ഗാന്ധി ഹാര്‍വാഡിലും കേംബ്രിഡിനും രാഹുല്‍ ഗാന്ധി പഠിച്ചുവെന്ന് അവകാശപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇതിനെക്കുറിച്ച് പരാമാര്‍ശിക്കുന്നില്ലെന്ന് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു.

വ്യാജമല്ലാത്തത് എന്തെങ്കിലും ഈ കുടുംബത്തിന് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ലോകത്തിലെ വലിയ രണ്ട് സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടിയ രാഹുല്‍ ഗാന്ധിയെ ബിജെപി പപ്പുവെന്നു വിളിക്കുന്നു. മാധ്യമങ്ങള്‍ രാഹുലിന്റെ യാഥാര്‍ഥ്യങ്ങളോ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയോ കാണാതെ അദ്ദേഹത്തെ പപ്പുവാക്കിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.

ലക്ഷക്കണക്കിന് ജനങ്ങള്‍ക്കൊപ്പം രാജ്യം മുഴുവന്‍ നടന്നപ്പോള്‍ അദ്ദേഹം പപ്പുവല്ലെന്നു മനസ്സിലാക്കി. കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ ഭയന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. അതേസമയം പ്രിയങ്കയുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് രാഹുല്‍ തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ നല്‍കിയ വിവരങ്ങളില്‍ ഒരിടത്തും ഇക്കാര്യം പറഞ്ഞട്ടില്ലെന്ന് അമിത് മാളവ്യ പറഞ്ഞു. പ്രിയങ്ക അവരുടെ അയോഗ്യനാക്കപ്പെട്ട സഹോദരനെപ്പോലെ കള്ളം പറയുകയാണെന്നും. അവര്‍ തന്നെ പ്രസംഗത്തില്‍ എത്ര പ്രാവശം പപ്പുവെന്ന് വിളിച്ചിട്ടുണ്ടെന്നും മാളവ്യ പറഞ്ഞു.

അതേസമയം ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസം മറ്റൊരു സര്‍വകാലാശാലയിലേക്ക് മാറ്റേണ്ടി വന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.