സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട്​ ഉടന്‍ കൈമാറണമെന്ന്​ കേന്ദ്രത്തോട്​ സുപ്രീം കോടതി

ന്യൂഡല്‍ഹി: സിദ്ദീഖ്​ കാപ്പന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട്​ ഉടന്‍ കൈമാറണമെന്ന്​ കേന്ദ്രസര്‍ക്കാറിനോട്​ സുപ്രീം കോടതിയുടെ നിര്‍ദേശം.ഭാര്യമായി വിഡിയോ കോണ്‍​ഫറന്‍സില്‍ സംസാരിക്കാന്‍ അനുമതിയും നല്‍കി.ഹരജി ബുധനാഴ്ച പരിഗണിക്കും.

കോ​വി​ഡ്​ ബാ​ധി​ച്ച മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ്​ കാ​പ്പ​നെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍ ച​ങ്ങ​ല​യി​ല്‍ ബ​ന്ധി​ച്ച​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​മൊ​ട്ടു​ക്കും ശ​ക്​​ത​മായതിന്​ പിന്നാലെയാണ്​ ഹേ​ബി​യ​സ്​ കോ​ര്‍​പ​സ്​ ഹ​ര​ജിക്കൊപ്പം സു​പ്രീം കോ​ട​തി സി​ദ്ദീ​ഖ്​ കാ​പ്പ​െന്‍റ കേ​സും പ​രി​ഗ​ണിച്ചത്​.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്​​ടോ​ബ​ര്‍ ആ​റ്​ മു​ത​ല്‍ യു.​പി സ​ര്‍​ക്കാ​റി​െന്‍റ​യും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യു​ടെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ ഹ​ര​ജി​ നി​ര​ന്ത​രം നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സി​ദ്ദീ​ഖ്​ കാ​പ്പ​ന്​ വേ​ണ്ടി കേ​​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​നി​യ​ന്‍ ഡ​ല്‍​ഹി ഘ​ട​കം പ്ര​സി​ഡ​ന്‍​റ്​ മി​ജി ജോ​സാണ്​ ഹേ​ബി​യ​സ്​ കോ​ര്‍​പ​സ്​ ഹ​ര​ജി സമര്‍പ്പിച്ചത്​.

സി​ദ്ദീ​ഖ്​ കാ​പ്പ​​​നും കു​ടും​ബ​ത്തി​നും നീ​തി ചോ​ദി​ച്ച്‌​ കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ല്‍ ഗാ​ന്ധി​യും എ​ഡി​റ്റേ​ഴ്​​സ്​ ഗി​ല്‍​ഡും തി​ങ്ക​ളാ​ഴ്​​ച പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നിരുന്നു.. ഇ​ത്​ കൂ​ടാ​തെ ഭാ​ര്യ റൈ​ഹാ​ന സി​ദ്ദീ​ഖും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം.​പി​മാ​രും ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ കത്തുകള്‍ എഴുതിയിരുന്നു. കാപ്പന്‍റെ വിഷയം ഉന്നയിച്ച്‌​ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ക​ത്തെ​ഴു​തി​യിരുന്നു.