മുടി കളർ ചെയ്ത് വിത്യസ്ത ​ഗെറ്റപ്പിൽ സുരഭി, ഫോട്ടോകൾ വൈറൽ

ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ് പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു . 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്.

നടിയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പത്മക്കായാണോ ഈ മാറ്റം എന്നാണോ ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ സുരഭി എത്തുന്നതെന്നാണ് സൂചന. സുരഭി പഴയ ആളല്ലെന്നും ആകെമാറിപ്പോയെന്നുമാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന അഞ്ചു ദിവസം നീണ്ടു നിന്ന മാക്ടയുടെ അഭിനയ കളരിയിലെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സുരഭി ലക്ഷ്മി എത്തിയിരുന്നു. മുടിയൊക്കെ കളർ ചെയ്ത് പുത്തൻ മേക്കോവറിലാണ് സുരഭി ചടങ്ങിനായി എത്തിയിരുന്നത്. ഒരു വലിയ നഗരം പശ്ചാത്തലമാക്കിയാണ് അനൂപ് മേനോൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന പത്മ എന്ന ചിത്രം ഒരുക്കുന്നത്.