എൻഡോസൾഫാൻ ബാധിതനായ സുജിത്തിനെ ഇനി ആശുപത്രിയിൽ എടുത്തുകൊണ്ടുപോവേണ്ട, വീട്ടിലേയ്ക്കുള്ള  വഴി വാങ്ങി നൽകി സുരേഷ്  ഗോപി 

ഒരു സഹായം വേണമെങ്കിൽ ഭരണത്തിലിരിക്കുന്ന ഒരു പാർട്ടിയുടെ നേതാവിനോടോ മന്ത്രിമാരോടോ പറഞ്ഞാൽ അത് നടപ്പിലാക്കാൻ കേരളത്തിൽ വർഷങ്ങളുടെ സമയമെടുക്കും. ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായ ഇടപെടലുകളിലൂടെ ചെയുന്ന ഒരു മനുഷ്യസ്നേഹി നമുക്കുണ്ട്. രാഷ്ട്രീയക്കാരൻ എന്ന ഇമേജിനപ്പുറം, ഒരു കലാകാരൻ എന്ന പെരുമയ്ക്കപ്പുറം ഒരു മനുഷ്യൻ എന്ന പദത്തിന് തികച്ചും യോഗ്യനായ ഒരു മനുഷ്യൻ പ്രീയപ്പെട്ട സുരേഷ് ഗോപി.

ഇപ്പോളിതാ എൻഡോസൾഫാൻ ദുരിതബാധിതനായ സജിത്തിന് വീട്ടിലേയ്ക്കുള്ള വഴി വാങ്ങി നൽകി മാതൃകയായിരിക്കുകയാണ് സുരേഷ് ഗോപി. വീട്ടിലേയ്ക്ക് പോകാൻ സ്വന്തമായി വഴി ഇല്ലാത്തതിനാൽ സഹോദരി ഷൈനി സജിത്തിനെ എടുത്തുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ വാർത്തയായിരുന്നു. ഇതിനെത്തുടർന്നാണ് സജിത്തിന്റെയും കുടുംബത്തിന്റെയും വളരെ കാലത്തെ സ്വപ്നം സുരേഷ് ഗോപി സാക്ഷാത്ക്കരിച്ചത്.

‘സുരേഷ് ഗോപി സാറിന് നന്ദി. സാർ എന്ന് പറയുന്നില്ല സ്വന്തം ഏട്ടനാണ്. അദ്ദേഹത്തോടും കുടുംബത്തോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രിയായാലും മഴ വന്നാലും അനിയനെ എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയാണ്. പലപ്പോഴും നിലത്ത് വീണിട്ടുണ്ട്, ആ മണ്ണോടെ ആശുപത്രിയിൽ പോകും. സഹായിക്കാൻ ആരും എത്താറില്ല. ഇനി വണ്ടി വീട്ടിലേയ്ക്ക് വരുമല്ലോ എന്ന സന്തോഷമുണ്ട്. ഇത്രയും വലിയ സഹായം ചെയ്ത സുരേഷേട്ടനെ നേരിൽ കാണണമെന്നുണ്ട്.’- ഷൈനി പറഞ്ഞു.