തന്നെ പരിഹസിച്ചയാള്‍ക്ക് തകര്‍പ്പന്‍ മറുപടി നല്‍കി സുരേഷ് ഗോപി, പോസ്റ്റും കമന്റും വൈറല്‍

സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവല്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം സോഷ്യല്‍ മീഡിയകളിലൂടെ സുരേഷ് ഗോപി തന്നെ ആരാധകരെ അറിയിച്ചിരുന്നു. സുരേഷ് ഗോപിയുടെ പേസ്റ്റിനെ ട്രോളാന്‍ ശ്രമിച്ച ആള്‍ക്ക് സുരേഷ് ഗോപി തന്നെ നല്‍കിയ മറുപടി ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

എടപ്പാള്‍ ഓട്ടത്തിനെപ്പറ്റിയുള്ള കഥയാണോ സേട്ടാ എന്നായിരുന്നു പരിഹസത്തോടെ ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് സുരേഷ് ഗോപി നല്‍കിയ മറുപടി അല്ല വേണ്ടാത്തിടത്തു ആളുകെ നുഴഞ്ഞു കയറ്റുന്നതിനെതിരെ കാവല്‍ നില്‍ക്കുന്ന കഥയാ സേട്ടാ എന്നായിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്ത് ആര്‍ എസ് എസ് നടത്തിയ ബൈക്ക് റാലിയേയും പൊലീസ് ലാത്തി ചാര്‍ജിനേയും പരിഹസിക്കുകയാണ് എടപ്പാള്‍ ഓട്ടം എന്ന പ്രയോഗത്തില്‍ ക്കൂടി ലക്ഷ്യം വയ്ക്കുന്നത്. ഇതിനാണ് സുരേഷ് ഗോപി ഉരുളക്കുപ്പേരി മറുപടി നല്‍കി ഇരിക്കുന്നത്. മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അതേസമയം താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്യുന്നത്. കസബയ്ക്ക് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തിലാണ് കാവല്‍ ഒരുങ്ങുന്നത്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം. രഞ്ജിന്‍ രാജിനാണ് സംഗീതം നിര്‍വഹിക്കുന്നത്.

നേരത്തെ സോഷ്യല്‍ മീഡിയ വഴി വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും മറുപടിയുമായി ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു. ‘ പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു,? പോകാന്‍ പറ പറ്റങ്ങളോട്,? അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷന്‍’ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ രൂക്ഷമായ പ്രതികരണം.

‘അവരൊക്കെ വിമര്‍ശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്?? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാന്‍ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ എന്റെ ഡിസ്പന്‍സേഷനില്‍ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ,? ഒരു ആംഗര്‍ ആയിട്ടോ,? എന്റെ കുഞ്ഞുങ്ങള്‍ക്കും സമ്ബാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആള്‍ക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ’ സുരേഷ് ഗോപി പറഞ്ഞു.

വില്ലനായി എത്തി മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയായി സൂപ്പര്‍താര പദവിയിലെത്തിയ താരമാണ് സുരേഷ് ഗോപി. ഏകലവ്യന്‍, കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി കൂടുതല്‍ ശ്രദ്ധേയനായി മാറിയത്. മണിച്ചിത്രത്താഴ്,?കാശ്മീരം,? ലേലം,?അപ്പോത്തിക്കിരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. രാഷ്ട്രീയം രംഗത്തേക്ക് ചുവടുവച്ച സുരേഷ് ഗോപി രാജ്യസഭാംഗവുമായി. കാരുണ്യ പ്രവര്‍ത്തനവും താരം നടത്തുന്നുണ്ട്. എന്നാല്‍, ഇതോടൊപ്പം? സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.