പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അമ്മ, ഫോൺ ഹാക്ക് ചെയ്തിരുന്നു

വാഹനാകടത്തിൽ മരിച്ച എസ് വി പ്രദീപിന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം. കർമ്മ ന്യൂസിന്റെ സ്ഥാപക എഡിറ്ററും എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു പ്രദീപ്. സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രദീപിന് ഭീഷണി ഉണ്ടായിരുന്നെന്നാണ് പ്രദീപിന്റെ അമ്മ വസന്തകുമാരിയും പ്രദീപിന്റെ സഹോരിയും മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നതായി കുടുംബം പറഞ്ഞു.

പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചുണ്ടായ വാഹനാപകടത്തിലാണ് എസ് വി പ്രദീപ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയിൽ വന്ന വാഹനമാണ് ഇടിച്ചത്. അപകടത്തിനു ശേഷം വാഹനം നിർത്താതെ പോയെന്ന് പോലീസ് പറഞ്ഞു. അപകട സ്ഥലത്ത് സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല.ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

തലക്കേറ്റ പരിക്കാണ് മരണ കാരണമെന്നും പൊലീസ് പറഞ്ഞു. ഭാര്യ ഹോമിയോ ഡോക്ടർ ആണ്. ഒരു മകൻ ഉണ്ട് .നീണ്ട വർഷക്കാലം മാധ്യമരംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. കർമ്മ ന്യൂസ്,മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലിൽ പ്രവർത്തിച്ചിട്ടുണ്ട്.