മുഖ്യമന്ത്രിയും ഭാര്യയുമായും ക്ലിഫ് ഹൗസില്‍ വെച്ച് പലവട്ടം കണ്ടു, പിണറായി പറയുന്നത് പച്ച കള്ളമെന്ന് സ്വപ്ന സുരേഷ്.

കൊച്ചി/ തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും, മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താന്‍ സംസാരിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വീണ്ടും ഗുരുതര ആരോപണവുമായി രംഗത്ത് വന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പിണറായി പറയുന്നത് പച്ച കള്ളമാണെന്നാണ് പറയുന്നത്.

എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുന്‍പ് പറഞ്ഞത് പച്ചക്കള്ളമാണ്. അവര്‍ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് സംസാരിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷ് പറഞ്ഞു.

കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഉറച്ചു നീക്കുക തന്നെ ചെയ്യും. 164 മൊഴിയില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മൊഴിയില്‍ നിന്നും താന്‍ പിന്മാറണമെങ്കില്‍ എന്നെ കൊല്ലണം. തന്റെ പേരില്‍ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. എത്ര കേസുകള്‍ എന്റെ പേരില്‍ എടുത്താലും അതിനെയെല്ലാം നേരിടും സ്വപ്ന പറഞ്ഞു.