ഏറ്റവും വെല്ലുവിളി നിറഞ്ഞ രംഗം അതായിരുന്നു, സ്വാതി നിത്യാനന്ദ് പറയുന്നു

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് നാമം ജപിക്കുന്ന വീട്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ ആരതിയായി എത്തുന്നത് നടി സ്വാതി നിത്യാനന്ദ് ആണ്. സ്വാതിയുടെ കഥാപാത്രത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുനന്നത്. പരമ്പകയില്‍ അപ്രതീക്ഷിതമായി ആരതിക്ക് ആസിഡ് ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. പൊള്ളലേറ്റ മുഖത്തോടെയുള്ള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിത ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് നടി.

മേക്കപ്പായിരുന്നു ഏറ്റവും ചലഞ്ചിങ്ങായിട്ടുള്ള സംഗതി. ടീം അംഗങ്ങള്‍ മുഴുവനും പിന്തുണയുമായി കൂടെ നിന്നിരുന്നു. പ്രോസ്‌തെറ്റിക് മേക്കപ്പാണ് ഉപേയോഗിച്ചിരുന്നത്. രണ്ട് മണിക്കൂര്‍ എടുത്താണ് മേക്കപ്പ് ചെയ്തിരുന്നത്. രാവിലെ 8 മണിക്ക് തുടങ്ങുന്ന മേക്കപ്പ് കഴിയാന്‍ എകദേശം രണ്ട് മണിക്കൂര്‍ എടുക്കുമായിരുന്നു. ഇത് നീക്കം ചെയ്യാനും ഏകദേശം ഒരു മണിക്കൂറോളം വേണം. മേക്കപ്പ് കളയാന്‍ ആല്‍ക്കഹോള്‍ ആണ് ഉപയോഗിക്കുന്നത്. പിന്നീട് ചൂടു വെള്ളം കൊണ്ടു കഴുകി ഓയില്‍ പുരട്ടും.-സ്വാതി പറഞ്ഞു.

സീരിയലിലെ ഏറ്റവും മറക്കാനാവാത്ത രംഗത്തെ കുറിച്ചും നടി അഭിമുഖത്തില്‍ പറയുന്നു. ആരതി അവളുടെ മുഖം ആദ്യമായി കണ്ണാടിയില്‍ നോക്കി രംഗമാണ് മറക്കാന്‍ കഴിയാത്തത്. ആ രംഗം പകര്‍ത്താന്‍ മുഴുവന്‍ അംഗങ്ങളും കാത്തിരുന്നു. ഇന്നും ആ നിമിഷത്തെ കുറിച്ച് ഓര്‍മിക്കുന്നു. കഥാപാത്രത്തിലൂടെ മികച്ച അഭിപ്രായം ലഭിച്ചു.- സ്വാതി കൂട്ടിച്ചേര്‍ത്തു.

രഞ്ജിത്ത് തിരുവല്ല എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ആരതിയുടെ മേക്കപ്പിനു പിന്നില്‍. വളരെ ശ്രമകരമായാണ് മേക്കപ്പ് ഓരോ തവണയും പൂര്‍ത്തിയാക്കുന്നത്. ആദ്യം എന്റെ മുഖത്തിന്റെ മോള്‍ഡ് എടുത്തു. അടുത്ത ദിവസം മുതല്‍ മേക്കപ്പ് ആരംഭിച്ചു. മുഖത്തിന്റെ ഇടത് വശത്തു പൊള്ളലേറ്റതായാണു കാണിക്കുന്നത്. ആ ഭാഗത്ത് കട്ടിയുള്ള പശ ഒഴിക്കുകയാണ് ആദ്യം ചെയ്യുന്നത്. പശ സെറ്റ് അയാള്‍ ഉടനെ മോള്‍ഡിന്റെ രണ്ട് ഭാഗങ്ങള്‍ അതില്‍ കൊണ്ടു വന്നു ഒട്ടിക്കും. പിന്നീട് കളര്‍ കറക്ഷന്‍ ചെയ്യും. പല നിറങ്ങള്‍ അതിനായി സംയോജിപ്പിക്കും. മൂന്നു സ്റ്റേജ് ആയിട്ടാണു മേക്കപ്പ് ചെയ്യുന്നതെന്ന് നേരത്തെ നടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.