തലശേരിയിൽ ആയുധങ്ങളേന്തി ഗുണ്ടകളുമായി കൊലവിളി, നേതാക്കൾക്കെതിരെ കേസ്

സ്പീക്കർ എ എൻ ഷംസീറിന്റെ മണ്ഡലം കൂടിയായ തലശേരിയുടെ ഹൃദയ ഭാഗത്ത് മാരകായുധങ്ങളുമായി പരസ്യമായ കൊലവിളി. ലീഗുകാരൻ കൂടിയായ സ്ഥലത്തേ മീൻ കച്ചവടക്കാരൻ പി.പി.എം റിയാസ്, സഫീർ എന്നിവർ കാറിലും ബൈക്കിലും ഒരുകൂട്ടം ഗുണ്ടകളുമായി വന്ന് പ്രദേശ വാസികളേ ഭയപ്പെടുത്തുകയായിരുന്നു. പട്ടാപകൽ പ്രതികളായ റിയാസും സഫീറും ഒരു കൂട്ടം ഗുണ്ടകളേ ബൈക്കിലും കാറിലും എത്തിച്ച് അളുകളേ കൊല്ലടാ എന്ന് പറഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയായിരുന്നു. പ്രതികളുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നതായും എൻ ഐ ആറിൽ ഉണ്ട്. ഭീകരാന്തരീക്ഷം ഉണ്ടാക്കി എതിരാളികളേ കൊല്ലാൻ എത്തിയപ്പോൾ പലരും ജീവനും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു. പി.പി.എം റിയാസ് ഏറെ കാലമായി തലശേരിയില്കെ മൽസ്യ കച്ചവടക്കാരനാണ്‌. ഇൻഷാമുവേൽ അക്തർ എന്ന ആളേയായിരുന്നു പ്രതികൾ കൊല്ലാൻ ലക്ഷ്യം ഇട്ട് അലറി വിളിച്ചത് എന്നും പോലീസ് എഫ് ഐ ആറിൽ ഉണ്ട്. ഗുണ്ടകളേ പോലീസ് ഒതുക്കിയിട്ടും വീണ്ടും തെരുവ് ഗുണ്ടകൾ നാട്ടിൽ ക്രമസാധാനത്തേ തകർക്കുകയാണ്‌. തലശേരിയിൽ വീണ്ടും ചോര ഒഴൊക്കി കലാപത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കമായും ഇതിനെ കാണുന്നു

ഏറെ കാലമായി തലശേരിയിലെ മീൻ മാർകറ്റും ആയി ബന്ധപ്പെട്ട് കള്ളകടത്ത് തകൃതിയായി നടക്കുന്നു. പാവപ്പെട്ട മൽസ്യ കച്ചവടക്കാരുടെ മറവിൽ മീൻ വണ്ടികളിൽ മാഫിയകൾ കുഴൽ പണവും സ്വർണ്ണവും കടത്തുകയാണ്‌.

ഇവിടുത്തേ സാധാരണക്കാരായ 100 കണക്കിനു മീൻ കച്ചവടക്കാരും മൽസ്യ തൊഴിലാളികളും കള്ളപണക്കാരുടെ തടവറയിലാണ്‌. കള്ള പണം എത്തിച്ച് ഇവർക്ക് വൻ തോതിൽ പലിശക്ക് കൊടുക്കുന്നു. തലശേരിയിലെ കച്ചവടക്കാർക്കും കോടി കണക്കിനു രൂപയാണ്‌ പലിശക്ക് കൊടുക്കുന്നത്. ഓരോ ദിവസവും 20 മുതൽ 50 കോടി രൂപ ഇത്തരത്തിൽ തലശേരിയിൽ നിന്നും കള്ള പണം വെളുപ്പിക്കുന്നു എന്നും പറയുന്നു.അതായത് അങ്ങോട്ട് പലിശക്ക് കൊടുക്കുമ്പോൾ കള്ളപണം എണ്ണി കൊടുക്കും. കളക്ഷൻ തിരികെ വാങ്ങിക്കുന്നത് ബാങ്ക് അക്കൗണ്ട് വഴി വൈറ്റാക്കി. ഇത്തരത്തിൽ മഹാരാഷ്ട്രയിൽ നിന്നും മീൻ വണ്ടിയിൽ നോട്ടുകൾ എത്തിച്ചും കണ്ണൂർ വിമാനത്താവളം വഴിയായും നോട്ട് കടത്തുകയാണ്‌ ചെയ്യുന്നത്. വൻ തോതിൽ മലബാറിൽ കള്ളപണം ഇറക്കുകയാണ്‌ . തലശേരി ഇതിന്റെ പ്രധാന ഹബ്ബായി മാറുകയാണ്‌.

തലശേരിയിൽ ഗുണ്ടാ പ്രവർത്തനം നടത്തുന്നവർക്ക് രാഷ്ട്രീയ ബന്ധം സജീവമാണ്‌. ലീഗ് – സി.പി.എം നേതാക്കളുടെ ബന്ധമാണ്‌ ഇവർക്ക് വളം വയ്ക്കുന്നത്. സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ അറിയാതെ തലശേരി കേന്ദ്രീകരിച്ചുള്ള ശക്തനായ ഒരു നേതാവാണ്‌ ഇത്തരത്തിൽ കള്ളപണക്കാർക്കും കുഴൽ പണക്കാർക്കും ഗുണ്ടാ പ്രവർത്തനത്തിനും ചൂട്ട് പിടിക്കുന്നത്. ഇവർക്ക് പോലിസ് സ്റ്റേഷനിൽ ആവശ്യം വരുമ്പോൾ അവിടെ നിന്ന് സഹായം എത്തിച്ച് കൊടുക്കുന്നത് തലശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സി.പി.എം നേതാവാണ്‌. ഇത്തരക്കാരിൽ നിന്നും ഈ നേതാവ് മാസപ്പടിയായി വൻ തുക കൈപറ്റുന്നു. പകൽ സി.പി.എമ്മും രാത്രി ലീഗ് കേന്ദ്രങ്ങളിൽ ചങ്ങാത്തത്തിലുമായ ഈ സി .പി.എം നേതാവ് ഇപ്പോൾ തലശേരിയിലെ പാർട്ടിയിൽ തന്നെ നോട്ടപ്പുള്ളിയാണ്‌.

കഴിഞ്ഞ ദിവസമാണ്‌ തലശേരിയിൽ മീൻ വണ്ടിയിൽ നിന്നും കള്ളപണം വേട്ട നടത്തിയത്. മറ്റൊരു വാഹനത്തിന്റെ പ്ളാറ്റ്ഫോമിൽ പ്രത്യേക അറ നിർമ്മിച്ച് 1.75 കോടി കറൻസി കടത്തിയതും തലശേരിയിൽ നിന്നും പിടിച്ചിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ലക്ഷകണക്കിന് രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് സംഘം പിടികൂടിയത്.കരിപ്പൂരിൽ 6 കോടിയുടെ സ്വർണ്ണവും പിടിക്കൂടിയിരുന്നു.വിമാനത്താവളങ്ങളിൽ പഴുതുകൾ അടച്ചുള്ള പരിശോധനകളാണ് നടക്കുന്നത്. കസ്റ്റംസിന് പുറമെ വിമാനത്താവളങ്ങൾക്ക് പുറത്ത് കേരള പോലീസും പരിശോധനകൾ ഊർജിതമാക്കി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർമാർ നേരിട്ടാണ് പരിശോധനകൾക്ക് നേതൃത്വം നല്കുന്നത്.കുഴൽ പണക്കാരും സ്വർണ്ണ കടത്തുകാരും നടത്തുന്ന ഏറ്റുമുട്ടലും പിടിച്ച് പറിയും ഇപ്പോൾ ജന ജീവിതം തന്നെ ബുദ്ധിമുട്ടിലാക്കുന്നു.