മൺകട്ടകൊണ്ട് പണിത വീടായിരുന്നു, അതിനുള്ളിൽ താമസിച്ചത് 9 അം​ഗങ്ങളാണ്- തങ്കച്ചൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടനും മിമിക്രി കലാകാരനുമായ തങ്കച്ചൻ വിതുര. സ്റ്റാർമാജിക് ഷോയിലൂടെയാണ് തങ്കച്ചൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഷോയിൽ നടി അനുക്കുട്ടിയുമായി തങ്കച്ചൻ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ എത്തിയിരുന്നു. ഷോയ്ക്കായി ഇരുവരും അങ്ങനെ ഒരു ഇമേജ് നൽകുന്നതിൽ കൂടെ നിൽക്കുകയും ചെയ്തു. എന്നാൽ തങ്കച്ചന്റെ വിവാഹ വാർത്തകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നേരത്തെ തന്റെ വിവാഹം കാണണമെന്നുള്ളത് അമ്മയുടെ വലിയ ആഗ്രഹമാണെന്നും എന്നാൽ അതിതുവരെ നടന്നില്ലെന്നും തങ്കച്ചൻ പറഞ്ഞിരുന്നു.

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഗെയിം ഷോ യിലൂടെയാണ് തങ്കച്ചൻ വിതുര ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ അതിൽ നിന്നിടക്ക് താരം പിന്മാറിയിരുന്നു. അടുത്തിടെ വീണ്ടും താരമെത്തിയിരുന്നു, ഇപ്പോളിതാ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ മത്സരിക്കാൻ തങ്കച്ചനും എത്തിയിരിക്കുകയാണ്.

ആദ്യ ശമ്പളം പത്തു രൂപ ആയിരുന്നു. ഇപ്പോഴതിൽ കുറച്ചു പൂജ്യങ്ങൾ കൂടിയിട്ടുണ്ട്, എന്നാൽ കൃത്യമായ വരുമാനം തുറന്നുപറഞ്ഞാൽ ഇൻകം ടാക്സ് വീട്ടിൽ കയറും. തനിക്ക് പേഴ്സണൽ സ്റ്റാഫ് ഒന്നുമില്ല, നമ്മുടെ ഒരു അനുജൻ പയ്യൻ എപ്പോഴും കൂട്ടിനു ഉണ്ടാകും. ഹോട്ടലിൽ കുക്കായും ജോലി ചെയ്തിട്ടുണ്ട്. വീട് വയ്ക്കാനുള്ള ഫണ്ട് ഇതുവരെയും തനിക്ക് കിട്ടിയിട്ടില്ല, എല്ലാ ആർട്ടിസ്റ്റുകളുടെയും അവസ്ഥ ഇതാണ്, കൊറോണ ആണ് നമ്മൾ ആർട്ടിസ്റ്റുകളെ എല്ലാം ചതിച്ചത്.

നമ്മുടെ ഇല്ലായ്മയും നമ്മൾ വന്ന വഴിയും തുറന്ന് പറയുന്നതിൽ മടി കാണിക്കുകയേ ചെയ്യരുത്. എല്ലാവരും അത് പറയണം. ഇപ്പോൾ അച്ഛനും അമ്മയും കഴിഞ്ഞാൽ എനിക്കേറ്റവും വലുത് പ്രേക്ഷകരാണ്.