അർജുനെ പോലൊരു കുട്ടി സൗഭാ​ഗ്യം, മരുമകനെ കുറിച്ച് താര കല്യാൺ

മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. കഴിഞ്ഞ നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. അടുത്തിടെയാണ് ​ഗോയിറ്റർ മൂലം താര കല്യാണിന് സർജറി നടത്തിയത്.

തൊണ്ടയിൽ തൈറോയിഡ് ഗ്രന്ഥിക്ക് ആയിരുന്നു സർജറി. സർജറിക്ക് ഒരുങ്ങുന്നതും സർജറിക്ക് ശേഷമുള്ള വിശേഷങ്ങളും എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ സർജറിക്ക് ശേഷം വിശ്രമത്തിലാണ് താര കല്യാൺ‌. സർജറിക്കു മുന്നെ നടത്തിയ അർജുൻ സോമശേഖരന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. രാവിലെ തന്നെ സ്വന്തം വീട്ടിൽ നിന്ന് സൗഭാഗ്യയും അർജുനും താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോകുന്നത് മുതലാണ് വീഡിയോ.

അർജുന്റെയും സൗഭാഗ്യയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ആയിട്ടായിരുന്നു പിറന്നാൾ ആഘോഷം. എല്ലാവരും ഒരുമിച്ച് കേക്ക് മുറിക്കുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. താര കല്യാൺ മരുമകൻ അർജുനും സൗഭാഗ്യക്കും ഭക്ഷണം വായിൽ വെച്ച് കൊടുക്കുകയും കൊച്ചു മകൾ സുദർശനയുമായി കളിക്കുന്നതുമൊക്കെ വീഡിയോയിൽ ഉണ്ട്.

മരുമകൻ ആണെങ്കിലും മകൻ എന്ന പോലെ തന്നെയാണ് താര കല്യാൺ അർജുനെ കാണുന്നത്. അർജുനെ പോലൊരു കുട്ടി എല്ലാവർക്കും സൗഭാഗ്യമാണെന്നും അതുകൊണ്ടാണ് സൗഭാഗ്യയെ അർജുന് വിവാഹം കഴിച്ചു കൊടുത്തതെന്നും താര പറയുന്നു. നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.