തുപ്പിയത് ചോദ്യം ചെയ്തു, ആക്രിക്കച്ചവടക്കാരൻ കുടുംബനാഥനെ ചവിട്ടി കൊന്നു

 

തിരുവനന്തപുരം/ ആക്രിക്കച്ചവടക്കാരൻ കുടുംബനാഥനെ ചവിട്ടി കൊന്നു. ഞായറാഴ്ച രാവിലെ പത്തരയോടെ കഴക്കൂട്ടത്ത് ആണ് സംഭവം. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രനാണ് (65) മരണപ്പെട്ടത്. ആക്രിക്കച്ചവടക്കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

ഞായറാഴ്ച രാവിലെ കഴക്കൂട്ടത്ത് ഒരു വീട്ടിൽ ജോലിക്ക് പോയതാണ് ഭുവനചന്ദ്രൻ. സമീപത്തുള്ള ഒരു കടയിലെ ആളുമായി സംസാരിക്കുന്നതിനിടെ ആക്രിക്കച്ചവട ക്കാരനുമായി വാക്ക് തർക്കത്തിലാവുകയായിരുന്നു. ഭുവനചന്ദ്രൻ നിൽക്കുന്നതിന് സമീപം ഇയാൾ തുപ്പിയത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിനു കാരണമാകുന്നത്.

തർക്കത്തിനിടെ ആക്രിക്കച്ചവടക്കാരൻ ഭുവനചന്ദ്രന്റെ അടിവയറ്റിൽ ചവിട്ടുകയായി രുന്നു. ശക്തമായ ചവിട്ടിൽ ഭുവനചന്ദ്രൻ നിലത്തു വീണു പിടഞ്ഞു. ഭുവനചന്ദ്രനെ സമീപത്തുണ്ടായിരുന്നവർ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിജില്ല.