‘പിണറായിക്ക് പാർട്ടി കീഴ്പെട്ടിരിക്കുന്നു, കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ജനാധിപത്യം ഇല്ലായ്മയാണ്’ – അഡ്വ. എ ജയശങ്കര്‍

 

കൊച്ചി/ പിണറായി വിജയന് പാര്‍ട്ടി കീഴ്‌പ്പെട്ടിരിക്കുകയാണെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എ ജയശങ്കര്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ‘പ്രത്യയശാസ്ത്രപരമായി താന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തന്നെ ആണെന്ന് എ ജയശങ്കര്‍ പറയുന്നു.

‘1986 മുതല്‍ സിപിഐ അംഗമാണ്. ഇപ്പോഴും സാങ്കേതികമായി താന്‍ പാര്‍ട്ടി അംഗമാ ണ്. കമ്മ്യൂണിസ്റ്റ് ആയിരിക്കുമ്പോഴും സ്റ്റാലിനിസത്തോട് എനിക്ക് എതിര്‍പ്പുണ്ട്. സ്വത ന്ത്ര ചിന്തയും ആശയപ്രകടനവും അനുവദിക്കാതിരിക്കുന്നതാണ് സ്റ്റാലിനിസവും മാര്‍ക്‌സിസവും ഫാസിസവുമെല്ലാം. തന്നോടൊപ്പം നില്‍ക്കാത്തവരെല്ലാം തനിക്കെ തിരാണ് എന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ജനാധിപത്യം ഇല്ലായ്മയാണ്’- ജയശങ്കര്‍ പറഞ്ഞു.

സിപിഐക്കാരനായിരിക്കുമ്പോഴും ഇടത് മുന്നണിയേയും സര്‍ക്കാരിനേയും നിരന്ത രം അഡ്വക്കേറ്റ് എ ജയശങ്കര്‍ വിമര്ശിക്കാറുണ്ട്. എ ജയശങ്കര്‍ പിണറായി വിരോധിയാ യാണ് അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും പിണറായിയേയും സര്‍ക്കാരിനേയും ജയശങ്കര്‍ ഇപ്പോഴും ആക്രമിച്ച് വസ്തുതകൾ തുറന്നടിച്ച് പറയാറുണ്ട്. ജയശങ്കറിന്റെ നിലപാടുകളുടെ പേരില്‍ സിപിഐ അഡ്വക്കേറ്റ് ജയശങ്കറിനെ പുറത്താക്കിയിരുന്നു. എന്നാല്‍ താന്‍ കമ്മ്യൂണിസ്റ്റുകാരന്‍ തന്നെ ആണെന്ന് ജയശങ്കര്‍ പറയുന്നത്.

‘കേരളത്തിൽ പാര്‍ട്ടി പിണറായിക്ക് കീഴ്‌പ്പെട്ടിരിക്കുന്നു. നായനാരുടേയും അച്യുതാന്ദ ന്റെയും സമയത്ത് പാര്‍ട്ടിയുടെ നിയന്ത്രണം ഉണ്ടായിരുന്നു. അത്തരമൊരു നിയന്ത്രണം ഇല്ലാത്ത അവസ്ഥയെ ആണ് താന്‍ എതിര്‍ക്കുന്നത്. അതല്ലാതെ പിണറായിയോട് തനിക്ക് യാതൊരു വ്യക്തിവിരോധവും ഇല്ല’-ജയശങ്കര്‍ പറഞ്ഞു.

‘കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ജനാധിപത്യം ഇല്ലായ്മയാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പില്ല. തെറ്റ് ചൂണ്ടിക്കാണിക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനുമുളള സ്വാതന്ത്രമില്ല. കിഴക്കന്‍ യൂറോപ്പിലും സോവിയറ്റ് യൂണിയനിലും പശ്ചിമ ബംഗാളിലും സംഭവിച്ചത് അതാണ്. സിപിഎമ്മിനെ വിമര്‍ശിക്കുന്നതില്‍ ഭയം തോന്നിയിട്ടില്ല. താന്‍ പറയുന്നത് സത്യമാണെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒക്കെ അറിയാം’.

‘താന്‍ പറയുന്നത് വ്യക്തി ലാഭത്തിനോ സിപിഎം വിദ്വേഷം കാരണമോ അല്ല. സിപിഎമ്മിന്റെ ചില പ്രവണതകളെ ആണ് എതിര്‍ക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അവരേയും വിമര്‍ശിച്ചിട്ടുണ്ട്. പിണറായി വിജയനുമായി നേരിട്ട് സംസാരിച്ചിട്ടില്ല. ഒരിക്കല്‍ തൃശൂര്‍ പൂരത്തിനിടെ ഇലഞ്ഞിത്തറ മേളം നടക്കുമ്പോള്‍ പിണറായി പെരുവനം കുട്ടന്‍മാരാരെ ഹാരാര്‍പ്പണം ചെയ്യാന്‍ വന്നപ്പോള്‍ നേരിട്ട് കണ്ടിരുന്നു. അല്ലാതെ നേര്‍ക്ക് നേര്‍ കണ്ടിട്ടില്ല’- എ ജയശങ്കര്‍ പറഞ്ഞു.