പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്റെ മുറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ : തൃശൂർ കോർപ്പറേഷനിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്റെ മുറിയിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ. താൽക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. ഏഴു വർഷമായി താൽക്കാലിക ഡ്രൈവറായിരുന്നു. ഇന്നലെ രാത്രി സതീശൻ നൈറ്റ് ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്ഥലത്തെ DYFI പ്രവർത്തകൻ കൂടിയാണ് സതീഷ്. ഏഴ് വർഷമായി കോർപറേഷനിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സതീശന് ആത്മഹത്യയ്‌ക്ക് കാരണമാകുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു.

വീട്ടുകാർക്കും ഇത് സംബന്ധിച്ച അറിവില്ല. പൊലീസ് സ്ഥലത്തെത്തി പ്രഥമിക നടപടികൾ ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, മലയാളി നഴ്‌സിന്റെ മരണത്തിന് പിന്നിൽ ആൺസുഹൃത്ത്. ഭോപ്പാലിൽ മായ കൊല്ലപ്പെട്ടതിൽ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. മായാ ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്നതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂര്‍ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്.