ഇന്ത്യൻ കുടുംബത്തിലെ അ​ച്ഛ​നെയും മക്കളെയും കളിചിരികൾക്കിടയിൽ തിരമാലകൾ കൊണ്ട് പോയി,സലാലയിൽ നിന്ന് ഞെട്ടിക്കുന്ന വീഡിയോ

 

ഒമാനിലെ സലാലയിൽ ഉയർന്നു പൊന്തിയ കൂറ്റൻ തിരയിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ശ​ശി​കാ​ന്ത് മ​ഹാ​മ​നെ(42), മ​ക​ന്‍ ശ്രേ​യ​സ്(6), എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. കാ​ണാ​താ​യ മ​ക​ള്‍ ശ്രൂ​തി​യ്ക്കാ​യി(9) തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ദു​ബാ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഇ​വ​ര്‍ അ​വ​ധി​ ആഘോ​ഷി​ക്കാ​ന്‍ കു​ടും​ബ​ത്തോ​ടെ ബീ​ച്ചി​ലെ​ത്തി​യ​താ​ണ്. ബീ​ച്ചി​ല്‍ അ​പ​ക​ട​ക​ര​മാ​യ തി​ര​ക​ളു​ള്ള​തി​നാ​ല്‍ കടലിനു വ​ള​രെ അ​ടു​ത്തേ​യ്ക്ക് പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നതാണ്.

മൂന്നു കുട്ടികളടക്കം എട്ടു പേരാണു മുഗ്സെയിൽ ബീച്ചിൽ തിരമാലയിൽപ്പെട്ടു കടലിൽ വീഴുന്നത്. മൂന്നു പേരെ ഉടൻ രക്ഷപ്പെടുത്താനായി. സുരക്ഷാ ബാരിക്കേഡുകൾ മറികടന്നു ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.. ഉയർന്നു പൊങ്ങിയ തിരമാലയിൽ അകപ്പെടുകയായിരുന്നു ഇവർ. ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചു വരുന്നു.

കുട്ടികൾ ഉൾപ്പെടെയുള്ളവർ തിരയിൽ പെട്ട് ഒലിച്ചുപോകുന്ന ദാരുണമായ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുമുണ്ട്. കടൽത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യൻ കുടുംബത്തിലെ അംഗങ്ങളാണ് അപ്രതീക്ഷിതമായെത്തിയ കൂറ്റൻ തിരയിൽ അകപ്പെടുകയായിരുന്നു. ബീച്ചിൽ കളിചിരികളുമായി നിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ കൂറ്റൻ തിര ഒഴുക്കി പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അപകടത്തിൽ കടലിൽ വീണു കാണാതായ ഇന്ത്യക്കാരിൽ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുക യാണ്. കടലിൽ കാണാതായി പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയവർ മഹാരാ ഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരാണെന്ന് തിരിച്ചറിയുകയായിരുന്നു. കൂറ്റൻ തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകി നീങ്ങിയ ഒരു പെൺകുട്ടിയെ സമീപത്തു നിന്ന ഒരാൾ വലിച്ചു കരയ്ക്കു കയറ്റുന്നത് വിഡിയോയിൽ കാണാം. എന്നാൽ, തിര കടലിലേക്ക് വലിയുന്നതിനിടെ രണ്ടു കുട്ടികളേക്കൂടി ഒഴുക്കിക്കൊണ്ടു പോവുക യാണ് ഉണ്ടായത്. ഇവരെ രക്ഷിക്കാൻ ഒരാൾ പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.