ഞങ്ങളുടെ ​ഗ്രൂപ്പിലെ ഏറ്റവും കൂളസ്റ്റ് കുട്ടി പ്രണവാണ്. അദ്ദേഹത്തെപ്പോലെയാകാനാണ് എല്ലാവരുടെയും ആ​ഗ്രഹം- കല്യാണി

മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. തെലുങ്കിലും തമിഴിലും താരം തിളങ്ങി. തിയേറ്ററിൽ എത്തിയ ഹൃദയത്തിലെയും, ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയ ബ്രോ ഡാഡിയിലെയും അഭിനയത്തിന് നടിക്ക് പ്രശംസ പ്രവാഹമാണ്. കല്യാണിയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ. നസ്രിയയ്ക്ക് ശേഷം മലയാള സിനിമ കണ്ട ക്യൂട്ട് നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. ഹൃദയത്തിനും ​ഗംഭീര അഭിപ്രായമാണ് ലഭിച്ചത്.

ഇപ്പോൾ തന്റെ ഏറ്റവും പുതിയ മലയാള സിനിമ തല്ലുമാലയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കല്യാണി പ്രിയദർശൻ.ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കളാണ് കല്യാണിയും പ്രണവ് മോഹൻലാലും. ഇരുവരും വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലൂടെ ഒരുമിച്ച് അഭിനയിക്കുകയും ചിത്രം വലിയ വിജയമായി തീരുകയും ചെയ്തിരുന്നു.

പ്രണവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം പ്രമുഖതാരങ്ങൾ അടക്കം നിരവധി പേർ താര‌പുത്രന് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. ആശംസകൾ നേർന്ന് കല്യണി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

‘ഇന്ന് അപ്പു ചേട്ടന്റെ പിറന്നാളാണ്. അദ്ദേഹമാണ് ഞങ്ങളുടെ ​ഗ്രൂപ്പിലെ ഏറ്റവും കൂളസ്റ്റ് കുട്ടി. അദ്ദേഹത്തെപ്പോലെയാകാനാണ് ഞങ്ങളെല്ലാവരും ചെറുപ്പത്തിൽ ആ​ഗ്രഹിച്ചിരുന്നത്.’എന്നോടൊപ്പം അഭിനയിച്ചിട്ടുള്ള മറ്റ് നായകന്മാരൊന്നും അവരുടെ കാരവിൻ കയറി മോഷ്ടിക്കാൻ അനുവദിച്ചിരുന്നില്ല. ‌‌‌‌അതിന് അനുവദിച്ചിരുന്നത് പ്രണവ് മാത്രമാണ്. അതുകൊണ്ട് നമുക്ക് ഇനിയും ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്യണം