മുഖ്യ തെളിവായ സി സി ടി വി വിമാനത്തിൽ ഇല്ലെന്ന് ഡി ജി പി കോടതിയിൽ.

കൊച്ചി/ മുഖ്യമന്ത്രിക്കെതിരായ യുത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്ന വിമാനത്തില്‍ സിസിടിവി ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയില്‍. ചെറുവിമാനമായ തിനാല്‍ സിസിടിവി ഉണ്ടായിരുന്നില്ലെന്നാണ് ഡിജിപി കോടതിയെ അറിയിച്ചിരി ക്കുന്നത്. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോൾ ഡിജിപി ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രിയ്‌ക്കെതിരായ വധശ്രമക്കേസ് പ്രതികളായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍, പട്ടാനൂര്‍ സ്വദേശി നവീന്‍ എന്നിവരുടെ ജാമ്യ ഹര്‍ജിയും മറ്റൊരു പ്രതിയായ സുജിത് നാരായണന്റെ ജാമ്യ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്. മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിക്കുകയുണ്ടായി.

അതേസമയം, യാത്ര വിമാനങ്ങളിൽ സി സി ടി വി ഉണ്ടായിരിക്കണമെന്ന നിർദേശം വിമാന കമ്പനി പാലിച്ചിട്ടില്ല എന്നതാണ് വിമാനത്തിൽ സിസിടിവി ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ അറിയിച്ചിരിക്കുന്നതിൽ നിന്ന് വ്യക്തമാകുന്നത്.

യാത്ര വിമാനമാണെങ്കിൽ ചെറു വിമാനങ്ങളിലും വലിയ യാത്ര വിമാനങ്ങളിലും സി സി ടി വി സ്ഥാപിക്കണമെന്നു വ്യോമയാന വകുപ്പ് നിഷ്ക്കര്ഷിച്ചിട്ടുള്ളതാണ്. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുണ്ടെങ്കില്‍ അത് ലഭിച്ചാല്‍ പരിശോധിക്കാമെന്ന് കോടതി പറഞ്ഞത്. എന്നാല്‍ സി.സി.ടി,വി ഇല്ല എന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിക്കുകയായിരുന്നു.