ജമ്മുവിലെ ജനങ്ങൾ കളത്തിലേക്ക് ഇറങ്ങുന്നു, സൈന്യത്തിനൊപ്പം ഭീകരവേട്ടക്ക് ഇനി അവരും.

 

ന്യൂഡൽഹി/ ഇത്രയും കാലം കണ്ടും കെട്ടും, അനുഭവിച്ചും അവർക്ക് സഹി കെട്ടിരിക്കുന്നു. ഇനി അവർക്കതിനാവില്ല. ജമ്മുവിലെ ജനങ്ങൾ കളത്തിലേക്ക് ഇറങ്ങുകയാണ്. അതെ ജമ്മുവിലെ ജനങ്ങള്‍ ഇറങ്ങി ഭീകരന്മാരെ കൈകാര്യം ചെയ്യാൻ തുടങ്ങുന്നു. ഞായറാഴ്ച രണ്ട് ലഷ്‌കര്‍ ഭീകരരെയാണ് ജനങ്ങൾ കീഴ്‌പ്പെടുത്തി പോലീസിനെ ഏല്‍പ്പിച്ചത്. സൈന്യത്തിനൊപ്പം ഭീകരവേട്ടയ്ക്കിറങ്ങിയ ഗ്രാമീണര്‍ക്ക് 2 ലക്ഷം പാരിതോഷികം ആണ് നൽകുന്നത്.

‘ഞങ്ങള്‍ പൊറുതിമുട്ടി ഇനിയെങ്കിലും സമാധാനമായി ജീവിക്കണം.’ കശ്മീരികൾ ഭീകരവേട്ടയ്ക്കിറങ്ങിയതോടെ പഴയ കാളി മാറുകയാണ്. ഞായറാഴ്ച കശ്മീരിലെ റിയാസി ജില്ലയിലെ തുക്സാന്‍ ഗ്രാമത്തില്‍ നിന്നാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്. പിടിയിലായ ഭീകരര്‍ അമര്‍നാഥ് യാത്രയ്ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ടിരു ന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. പോലീസ് ഇവരില്‍ നിന്ന് ആയുധങ്ങ ളും സ്‌ഫേടക വസ്തുക്കളും കണ്ടെടുത്തിട്ടുമുണ്ട്.

സമാധാനപരമായി ജീവിക്കുന്നതിന് വേണ്ടിയാണ് ജനങ്ങൾ സൈന്യത്തിനൊപ്പം ഇറങ്ങുന്നത് – ഗ്രാമീണര്‍ പറഞ്ഞു. ജമ്മുകാശ്മീരില്‍ നിന്നു രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെയാണ് ഗ്രാമീണര്‍ പിടികൂടി പോലീസിന് കൈമാറിയിരിക്കുന്നത്. റിയാസി ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. റിയാസിയില്‍ അടുത്ത കാലത്ത് നടന്ന സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനായ ലഷ്‌കറെ തയിബ കമാന്‍ഡര്‍ താലിഖ് ഹുസൈന്‍, ലഷ്‌കറെ തയിബ ഭീകരന്‍ ഫൈസല്‍ അഹമ്മദ് ദാര്‍ എന്നിവരാണ് ഞായറാഴ്ച പിടിയിലായത്. ഭീകരരില്‍ നിന്നും രണ്ട് എകെ റൈഫിളുകളും ഏഴ് ഗ്രനേഡുകളും ഒരു പിസ്റ്റളും കണ്ടെടുത്തു. ഭീകരവാദികളെ പിടികൂടിയ ഗ്രാമീണര്‍ക്ക് ഡിജിപി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഭീകരരെ കണ്ടെത്താന്‍ സൈന്യത്തിന് കൂടുതല്‍ സഹായങ്ങള്‍ ചെയ്യുമെന്നാണ് ഗ്രാമീണര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരിക്കുന്നത്.

പിടിയിലായ ഭീകരർ അമര്‍നാഥ് തീര്‍ഥയാത്രാ സംഘത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നവരാണ്. നാട്ടുകാരുടെ കൃത്യമായ ഇടപെടല്‍ മൂലം ഇവർ പിടിയിലായതോടെ ഒരു വലിയ ദുരന്തമാണ് ഒഴിവായിരിക്കുന്നത്. പിടിയിലായവർ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. രജൗരിയിലേയും തെക്കന്‍ കശ്മീരിലേയും നിരവധി തീവ്രവാദ കേസുകളില്‍ പോലീസ് അന്വേഷിച്ചു വന്ന കുറ്റവാളികളെയാണ് ആണ് ഗ്രാമീണരുടെ സഹായത്തോടെ പിടികൂടാനായത്.

സുരക്ഷാസേന ഇവര്‍ക്കായി തിരച്ചില്‍ നടത്തുമ്പോൾ രക്ഷപ്പെടാനായി തുക്സോണ്‍ ധാക് മേഖലയില്‍ ഒളിച്ച ഇവരെ പ്രദേശവാസികള്‍ തിരിച്ചറിയുകയായിരുന്നു. നാട്ടുകാരാണ് ഇവരെ പിടികൂടിയതും പോലീസിനേയും സൈന്യത്തേയും അറിയിച്ചതെന്നും ജമ്മു കശ്മീര്‍ പോലീസ് എഡിജിപി മുകേഷ് സിങ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്കായി പോലീസ് നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകര്‍ പിടിയിലായ താലിബ് ഹുസൈന്‍ ആണ്. അമര്‍നാഥ് യാത്രസംഘത്തിന് നേരെ ആക്രമണം പദ്ധതിയിട്ടതിന് പിന്നിലും താലിബ് ഹുസൈന്‍ ആണെന്നാണ് പോലീസ് പറയുന്നുണ്ട്.

ഇതിനിടെ അമര്‍നാഥ് തീര്‍ത്ഥ യാത്ര ആരംഭിച്ചതോടെ ജമ്മുവിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല്‍പ്പത്തിമൂന്ന് ദിവസത്തെ അമര്‍നാഥ് തീര്‍ഥയാത്രയ്ക്ക് ബുധനാഴ്ചയാണ് തുടക്കമായത്. ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് ബുധനാഴ്ചയാണ് ആദ്യ തീര്‍ഥാടക സംഘം അമര്‍നാഥിലേക്ക് തിരിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. 4890 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. കൂടുതല്‍ സൈനികരെ തീര്‍ഥാടന മേഖലയില്‍ വിന്യസിച്ചു. മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കി. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓരോരുത്തര്‍ക്കും റേഡിയോ ഫ്രീക്വന്‍സി ടാഗുകളും സൈന്യം നല്കിയിട്ടുണ്ട്. ആഗസ്ത് 11ന് യാത്ര സമാപിക്കും.