ദൈവപുത്രന്റെ തിരുപ്പിറവി, നക്ഷത്ര തിളക്കത്തിൽ ക്രിസ്മസ്‌, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം ഇങ്ങനെ

വത്തിക്കാൻ. ലോകരക്ഷകനായി പിറന്ന യേശു ദേവന്റെ തിരുപ്പിറവി ഓര്‍മ്മപ്പെടുത്തി വീണ്ടും ഒരു ക്രിസ്തുമസ്. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം. ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറവിയെടുത്ത ഉണ്ണിയേശുവിന്റെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത പുല്‍ക്കൂടും, നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയുമൊക്കെ ഒരുക്കി ക്രിസ്മസിനെ വര വേറ്റിരിക്കുന്നു.

‘സമ്പത്തിനും അധികാരത്തിനുമുള്ള മല്‍സരത്തിനിൽ ഇപ്പോഴും ബലിയാടാകേണ്ടി വരുന്നത് ദുര്‍ബലരും കുട്ടികളുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. മനുഷ്യന്റെ അന്തസിനും സ്വാതന്ത്ര്യത്തിനും വില കൊടുക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് ലോകത്ത് പലയിടത്തും നടക്കുന്നത്.’ ക്രിസ്മസ് ആശംസാ സന്ദേശത്തിൽ ഏതെങ്കിലും പ്രത്യേക വിഷയത്തെ ഉദ്ധരിക്കാതെയുള്ള മാര്‍പ്പാപ്പയുടെ ഓര്‍മപ്പെടുത്തി.

വത്തിക്കാനില്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയ ഫ്രാന്‍സിസ് മാര്‍പാപ്പ കുട്ടികളോടെപ്പം സമയം ചെലവഴിക്കുകയുമുണ്ടായി. എത്ര യുദ്ധങ്ങള്‍ നമ്മള്‍ കണ്ടു. എല്ലാത്തിനും ദുര്‍ബലരാണ് ഇരകളാകുന്നത്. യുദ്ധം കൊണ്ടും ദാരിദ്ര്യം കൊണ്ടും അനീതികള്‍ മൂലവും ദുരതമനുഭവിക്കുന്ന കുട്ടികളെക്കുറിച്ചാണ് താന്‍ വ്യാകുലപ്പെടുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറയുകയുണ്ടായി.