കേരളത്തെ കടത്തിൽ മുക്കിയ തോമസ് ഐസക് പരാജയപ്പെടും, പത്തനംതിട്ടയിൽ അനിൽ കെ ആന്റണിയോ, ആന്റോ ആന്റണിയോ- ഫലം പ്രവചിച്ച് ഷാജി പാണ്ഢ്യാല

പത്തനംതിട്ട : കോൺഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നു എന്നതുകൊണ്ടു തന്നെ പത്തനംതിട്ട ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും. കേരളത്തെ ഭരിച്ചു മുടിച്ച ആളാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി. തോമസ് ഐസക് നേരിടുന്ന അഴിമതി ആരോപണങ്ങൾക്കും ചില്ലറയല്ല.

ആന്റോ ആന്റണിയാണ് കോൺഗ്രസിന്റെ സ്ഥാനാർഥി. കോൺഗ്രസിന്റെ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയുടെ മകനെ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി എത്തിക്കുക എന്നത് ബിജെപിയുടെ നേട്ടം തന്നെയാണ്.

അനിൽ കെ ആന്റണി ബിജെപിയിൽ വന്നതിന് പിന്നാലെ ആകെ ആന്റണിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ അനിൽ ആന്റണി പത്തനംതിട്ടയിൽ വിജയിക്കാൻ സാധ്യത ഇല്ല. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നതിനാലും വോട്ട് കോൺഗ്രസിന് മാറിയും എന്നത് ഉറപ്പാണ്.