സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്; തുടര്‍ച്ചയായി ഏഴാം ദിവസവും നൂറിലേറെപേര്‍ക്ക് വൈറസ് ബാധ

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു . തുടര്‍ച്ചയായി ഏഴാം ദിവസമാണ് നൂറിലേറെപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് . ഇന്ന് സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്നു വന്നവരും 33 മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്നവരും . 6 പേര്‍ക്ക് സമ്ബര്‍ക്കം വഴിയുമാണ്. അതേസമയം ഇന്നു 53 പേര്‍ക്കു രോഗമുക്തിയുണ്ടായി. ഹോട്സ്പോട്ടുകളുടെ എണ്ണം 113 ആയി.

പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട, കൊല്ലം 13 വീതം, എറണാകുളം, തൃശൂര്‍ 10 വീതം, കണ്ണൂര്‍ 9കോഴിക്കോട് 7, മലപ്പുറം 6,കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം, കോട്ടയം വയനാട് 2 എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ ജില്ല തിരിചുള്ള കണക്ക്