മകള്‍ വന്നതോടെ ജീവിതം മാറി, ടൊവിനോയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ കടന്നു കൂടിയതാരം. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി മാറാന്‍ ടൊവിനോയ്ക്ക് സാധിച്ചു. സിനിമ നടന്‍ എന്നതില്‍ ഉപരി മികച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് താന്‍ എന്ന് പലവട്ടം ടൊവിനൊ തെളിയിച്ചിട്ടുണ്ട്. പ്രളയകാലത്ത് ടൊവിനോയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ താരത്തെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉള്ളവനാക്കി മാറ്റി.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടന്‍. ആരാധകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരമാണ് അദ്ദേഹം. സോഷ്യല്‍ മീഡിയകളിലൂടെ പുത്തന്‍ വിശേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഏറെ ശ്രദ്ധേയമായത്. താരത്തിന്റെ ആദ്യ കണ്‍മണി ഇസയുടെ പിറന്നാളായിരുന്നു ഇന്നലെ. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവെച്ച കുറിപ്പാണ് വൈറലായത്. രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം മകള്‍ക്ക് ആശംസ നേര്‍ന്നത്. കുഞ്ഞായിരിക്കുമ്പോഴുള്ള ഇവയുടെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ടൊവിനോ പങ്കുവെച്ചു.

ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്‍ എന്ന വേഷം തന്നെ അത്ഭുധപെടുത്തുന്നു എന്നുമാണ് ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചിരിക്കുന്നത്. മാത്രമല്ല മകള്‍ക്ക് അഞ്ചാം ജന്മിദനം ആശംസിക്കുകയും ചെയ്തു. താരങ്ങളായ വിനയ് ഫോര്‍ട്ട്,അനുശ്രീ ,നേഹ അയ്യര്‍,കൈലാസ് മേനോന്‍,രമേശ് പിഷാരടി തുടങ്ങിയവര്‍ ഇസയക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തി.