കവിയൂർ കേസിൽ ശ്രീമതി ടീച്ചറിന്റെ പ്രസ്താവന ആരെ രക്ഷിക്കാൻ വേണ്ടി

കവിയൂർ കേസിൽ വിശദമായ വെളിപ്പെടുത്തലുമായി ക്രൈം എഡിറ്റർ ടി പി നന്ദകുമാർ.  അച്ഛൻ നാരായണ നമ്പൂതിരി മകൾ അനഘയെ പീഡിപ്പിച്ചതാണെന്നാണ് സിബിഐ നൽകിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ റിപ്പോർട്ട് പച്ചക്കള്ളവും ഈ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും ക്രൈം നന്ദകുമാർ വ്യക്തമാക്കുന്നു. കേരളത്തിലെ ഉന്നത രാഷ്ട്രീയനേതാക്കളെ രക്ഷപെടുത്താൻ വേണ്ടിയാണ് സിബിഐ അത്തരത്തിലൊരു റിപ്പോർട്ട് നൽകിയത്. നന്ദകുമാർ പഴയ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്.

2004 സെപ്റ്റംബർ 27 ആം തീയതിയാണ് ചുമത്ര മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ നാരായണൻ നമ്പൂതിരിയും അഞ്ചം​ഗ കുടുംബവും കൊല്ലപ്പെടുന്നത്. പോലീസ് റിപ്പോർട്ടിൽ ഇത് ആത്മഹത്യയാണ്. സിബിഐ റിപ്പോർട്ടിലും ഇത് ആത്മഹത്യയാണ്. എന്നാൽ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും നന്ദകുമാർ വാദിക്കുന്നു. ചുമത്ര മഹാദേവ ക്ഷേത്രത്തിൽ രാവിലെ പൂജാകർമ്മങ്ങൾക്ക് എത്തേണ്ട നാരായണൻ നമ്പൂതീരി ക്ഷേത്രത്തിൽ എത്താതെ വന്നപ്പോഴാണ് അന്വേഷണവുമായി ക്ഷേത്രത്തിലെ ജീവനക്കാരൻ അനക്ഷ ജ്യോതിഷായമെന്ന് പേരുള്ള നമ്പൂതിരിയുടെ വീട്ടിൽ എത്തിയത്. ജീവനക്കാരൻ വീട്ടിലെത്തിയപ്പോൾ വിളിച്ചിട്ട് ആരും എത്തിയില്ല. തുടർന്ന് അയൽവാസിയായ സുരേഷ് എന്നയാളെക്കൂട്ടി തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാരായണ നമ്പൂതിരിയുടെ കുടുംബത്തിന്റെ ഞെട്ടിപ്പിക്കുന്ന മരണം കണ്ടത്.

ഈ മരണത്തിന് രണ്ട് ദിവസം മുൻപ് നാരായണൻ നമ്പൂതിരിയെ 2004 സെപ്റ്റംബർ 25, 26 തീയതികളിൽ കോട്ടയം പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. കിളിരൂർ പെൺവാണിഭ കേസിലെ പ്രതി ലതാ നായർ ഒളിവിൽ താമസിച്ചത് നാരായണൻ നമ്പൂതിരിയുടെ വീട്ടിലായിരുന്നു. സെപ്റ്റംബർ 18, 19 തീയതികളാണ് ലതാ ഒളിവിൽ താമസിച്ചത്. ഈ കേസിലാണ് നാരായണൻ നമ്പൂതിരിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്. ഇതിനിടയിൽ മറ്റൊരു കാര്യം കൂടി ക്രൈം നന്ദകുമാർ കൂട്ടിച്ചേർക്കുന്നുണ്ട്. സിപിഎമ്മിന്റെ നേതാവും മുൻ മന്ത്രിയും എംഎൽഎയുമായി ശ്രീമതി ടീച്ചർ അനഘയുടെ കുടുംബത്തിന്റെ മരണത്തിന് ശേഷം തിരുവല്ലയിൽ എത്തിയിരുന്നു. തിരുവല്ല ടൗണിൽ വെച്ച് ശ്രീമതി ടീച്ചർ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് ഇപ്രകാരമാണ്. പ്രായപൂർത്തിയാകാത്ത അനഘ കന്യകയായികുന്നു. കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തതാണ്. ശ്രീമതി ടീച്ചറിന്റെ ഈ പ്രസ്താവനയെ തുടർന്നാണ് അനഘയുടെ കുടുംബത്തിന്റെ ആത്മഹത്യ വിവാദമാകുന്നത്. ശ്രീമതി ടീച്ചർ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ക്രൈം നന്ദകുമാർ ചോദിക്കുന്നു. നാരായണൻ നമ്പൂതിരിയുടെ കുടുംബാം​ഗങ്ങളെപോലും സന്ദർശിക്കാത്തെ എന്തിനാണ് നേരെ ശ്രീമതി ടീച്ചർ മ്യതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോയത്. അനഘയുടെ മ്യതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് എന്തിനാണ് അനഘ കന്യകയാണെന്ന് ശ്രീമതി ടീച്ചർ പറഞ്ഞത്. ആരെ രക്ഷിക്കാൻ വേണ്ടിയായിരിന്നു ഈ പ്രസ്താവന. ചരുളഴിയാത്ത രഹസ്യങ്ങളുടെ കൂടുതൽ വിവരങ്ങൾ അടുത്ത ഭാ​ഗത്തിൽ വെളിപ്പെടുത്തുമെന്നും നന്ദകുമാർ വ്യക്തമാക്കുന്നു.