ക്യാൻസര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് ധ്രുവ സര്‍ജ

ധ്രുവ സര്‍ജയെന്ന കന്നട താരം മലയാളികൾക്ക് സുപരിചിതനാണ്. അകാലത്തിൽ വേർപിരിഞ്ഞ ചിരഞ്ജീവി സര്‍ജയുടെ സഹോദരൻ എന്ന നിലയിലും മലയാളി പ്രേക്ഷകര്‍ക്ക് വളരെ പരിചയമാണ് ധ്രുവ സര്‍ജ. മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്‍ന രാജിനും ചിരഞ്‍ജീവി സര്‍ജയ്‍ക്കും കുഞ്ഞ് പിറന്നപ്പോള്‍ പ്രേക്ഷകരെ ആദ്യം അറിയിച്ചതും ധ്രുവ സര്‍ജയാണ്.

സാമൂഹ്യമാധ്യമത്തിൽ ധ്രുവ് സർജ സജീവമാണ്. ധ്രുവിന്റെ ഫോട്ടോകൾ ഓൺലൈനിൽ വൈറലാകുറുമുണ്ട്. മുടി നീട്ടി വളർത്തിയ ധ്രുവിന്റെ ചിത്രമായിരുന്നു ഇത്രയും നാളും വൈറലായത്. ഇനി നീട്ടി വളർത്തിയ മുടിയില്ല. ക്യാൻസര്‍ രോഗികള്‍ക്ക് വേണ്ടിയാണ് ധ്രുവ സര്‍ജ മുടി ദാനം ചെയ്‍തതുവെന്നാണ് റിപ്പോർട്ട്. എല്ലാതവണയെയും പോലെയല്ല, ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടുമെന്നും ധ്രുവ സര്‍ജ വ്യക്തമാക്കുന്നു.

ക്യാൻസര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്യാൻ തയ്യാറണമെന്ന് ആരാധകരോട് ധ്രുവ സര്‍ഝ അഭ്യര്‍ഥിക്കുകയും ചെയ്‍തു. പൊഗാരു എന്ന സിനിമയില്‍ ഒപ്പിട്ടതുമുതില്‍ ധ്രുവ സര്‍ജ മുടി വളര്‍ത്തിയിരുന്നു. ഇപ്പോള്‍ പോഗാരുവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തുടര്‍ന്നാണ് മുടി ദാനം ചെയ്യാൻ തീരുമാനിച്ചത്. ഇക്കാര്യം ധ്രുവ സര്‍ജ തന്നെയാണ് അറിയിച്ചത്. ചിരഞ്‍ജീവി സര്‍ജയുടെ അകാല മരണം ധ്രുവ സര്‍ജയെ തളര്‍ത്തിയിരുന്നു.