താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്, റോഡിലേക്ക് മരം വീണു

കോഴിക്കോട്. താമരശേരി ചുരത്തില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ശക്തമായ കാറ്റില്‍ മരം റോഡിലേക്ക് വീണതാണ് ഗതാഗത കുരുക്കിന് കാരണം. നാലാം വളവിനും അഞ്ചാം വളവിനും ഇടയിലാണ് അപകടം സംഭവിച്ചത്. റോഡിലേക്ക് മരം വീണതോടെ ഗതാഗത കുരുക്ക് രൂപപ്പെടുകയായിരുന്നു.

മരം റോഡില്‍ നിന്നും നീക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരുകയാണ്. കഴിഞ്ഞ പൂജ അവധി ദിവസം ഉണ്ടായ ഗതാഗത കുരുക്കില്‍ അഞ്ചര മണിക്കൂറോളം വണ്ടികള്‍ കുരുങ്ങിക്കിടന്നിരുന്നു. അന്ന് എട്ടാം വളവില്‍ ചരക്ക് ലോറി കുടുങ്ങിയതോടെയാണ് ഗതാഗത കുരുക്ക് ഉണ്ടായത്. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അവധി ദിവസങ്ങളില്‍ ഇതുവഴിയുള്ള വലിയ വാഗനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

പൊതു അവധി ദിവസങ്ങള്‍. ശനി ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങള്‍, രണ്ടാം ശനിയാഴ്ചയോട് ചേര്‍ന്ന് വരുന്ന ദിവസങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ ഒമ്പത് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.