ആലപ്പുഴയില്‍ കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ആലപ്പുഴ ചാരും മൂട് പത്തിശേരിയിലാണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ചുനക്കര തെക്ക് ചോണയത്ത് അജ്മല്‍ ഓട്ടോയിലെ യാത്രക്കാരിയായിരുന്ന ചുനക്കര രാധാലയത്തില്‍ തങ്കമ്മ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് പരിക്കേറ്റ വ്യക്തി ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അമിത വേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഇടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. മരിച്ചവരുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.