രാജ്യത്ത് എച്ച്3എന്‍2 ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് രണ്ട് പേര്‍ മരിച്ചു

ന്യൂഡല്‍ഹി. എച്ച് 3 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന ഇന്‍ഫ്‌ലുവന്‍സ ബാധിച്ചുള്ള മരണങ്ങള്‍ രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 90 പേര്‍ക്കാണ് എച്ച് 3 എന്‍ 2 വൈറസ് ബാധുണ്ടായത്. കര്‍ണാടക, ഹരിയാന എന്നി സംസ്ഥാനങ്ങളില്‍ ഓരോ മരണമാണ് സംഭവിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഹോങ്കോങ് ഫ്‌ലു എന്ന് പേരുള്ള വൈറസ് ബാധ വര്‍ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

കോവിഡിന് സമാനമായ ലക്ഷണമാണ് എച്ച് 3 എന്‍ 2, എച്ച് 1 എന്‍ 1 എന്നി വൈറസുകള്‍ക്കുള്ളത്. അതേസമയം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ താപനില കൂടുമ്പോള്‍ രോഗബാധ കുറയുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മറ്റ് വൈറസുകളെ അപേക്ഷിച്ച് കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് എച്ച് 3 എന്‍ 2 ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്.