കണ്ണൂരിൽ KSEB തീയിട്ടു,10ഏക്കർ കൃഷി ചാരമായി, ഫയർ ഫോഴ്സ് വന്ന് കണ്ട് മടങ്ങി, ഉദ്യോഗസ്ഥരുടെ പ്രതികാരം

കെ എസ് ഇ ബി പ്രതികാരം തീർത്ത് കർഷകരുടെ കൃഷിയിടത്തിൽ തീയിട്ടതായി ഗുരുതരമായ ആരോപണം. കൊച്ചിയിലെ തീ അണയും മുമ്പാണ്‌ കണ്ണൂർ നടുവിൽ പഞ്ചായത്ത് 10 ഏക്കറിലധികം കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ സർക്കാർ സ്പോൺസേഡ് തീവയ്പ്പ്. ട്രാൻസ്ഫോർമ്മറിൽ നിന്നും തീ വീണ്‌ 10 ഏക്കറോളം റബ്ബറും കശുമാവും കത്ത് നശിച്ചു.

2010ൽ ഇവിടെ ഇതേ ട്രാസ്ഫോർമ്മറിൽ നിന്നും വൻ തീ പിടുത്തം ഉണ്ടായി ഇതേ കൃഷിയിടം കത്തി നശിച്ചതായിരുന്നു. അന്ന് കൃഷിക്കാർ കേസ് നടത്തി ലക്ഷങ്ങൾ നഷ്ടപരിഹാരം വാങ്ങിയിരുന്നു. തുടർന്ന് കേസ് നല്കിയതിന്റെ പ്രതികാരമായി കെ എസ് ഇ ബി ട്രാൻസ്ഫോർമ്മർ മാറ്റി സ്ഥാപിച്ചില്ല. ഉദ്യോഗസ്ഥരുടെ പിടിവാശി ഇപ്പോൾ സമാനമായ ദുരന്തത്തിനും സർക്കാർ സ്പോൺസേഡ് തീവയ്പിനും കാരണമായിരിക്കുകയാണ്‌.