മോശം കമന്റിട്ടയാൾക്ക് മാസ്സ് മറുപടി നൽകി ഉമ നായർ

വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉമാ നായരാണ്. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് വളർന്നത്. ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു

പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്. ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു. ഉമ നായർ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു മറുപടി കമന്റാണ് ശ്രദ്ധ നേടുന്നത്.സഹതാരമായ സായ് കിരണിന് ഒപ്പമുള്ള ചിത്രത്തിനു വന്ന മോശം കമന്റിന് ചുട്ടമറുപടി നൽകി നടി ഉമ നായർ. ടാറ്റൂ കാണിച്ച് ഇരുവരും നിൽക്കുന്ന ചിത്രത്തിനാണ് അശ്ലീല ചുവയുള്ള കമന്റ് വന്നത്. ഇതിനുള്ള ചികിത്സ ഇപ്പോൾ കേരളത്തിലുണ്ടെന്നാണ് ഉമ മറുപടി നൽകിയത്.

ടാറ്റൂ ആർട് ഒരുപാട് ഇഷ്ടമായിരുന്നു. ഒപ്പം പേടിയും. എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായ് കിരൺ ആയിരുന്നു. ലൗവ് യു സായ്’’– ചിത്രം പങ്കുവച്ച് ഉമ കുറിച്ചു. എന്നാൽ സ്നേഹം അറിയിച്ചുള്ള ആരാധകരുടെ കമന്റുകൾക്കിടയിലാണ് മോശം കമന്റ് എത്തിയത്. ‘‘ചേട്ടാ തുടയിൽ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്’’ എന്നായിരുന്നു കമന്റ്. ഇതിന് ശക്തമായ ഭാഷയിൽ തന്നെ ഉമ മറുപടി നൽകുകയായിരുന്നു. ‘‘മോന് കണ്ടിട്ട് അങ്ങ് സഹിക്കുന്നില്ല അല്ലേ. പോട്ടെ സാരമില്ല. ഈ അസുഖത്തിന് ഇപ്പോ നല്ല ചികിത്സ കേരളത്തിൽ ഉണ്ട്’’ ഉമ താരം കുറിച്ചു. വ്യാജ ഐഡിക്കും മോശം കമന്റ്സിനും ഒരുപാട് മറുപടി കൊടുക്കേണ്ടി വരും. ഒക്കെ ആണോ ? എന്നും മറ്റൊരു കമന്റിലൂടെ താരം ചോദിച്ചു