മകൾക്കായി വരച്ചു നൽകിയ ചിത്രം പങ്കുവെച്ച് ദുൽഖർ

മലയാളികളുടെ പ്രീയ താരപുത്രൻ ദുൽഖർ സൽമാന്റെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് എന്നും താൽപ്പര്യമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഭാര്യയും മകളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. ഇപ്പോളിതാ തന്റെ സ്കൂൾ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. സ്‌കൂളിൽ പഠിക്കുമ്പോൾ താൻ വികൃതികുട്ടിയും അധ്യാപകരുടെ നോട്ടപ്പുളളിയുമായിരുന്നുവെന്ന് ദുൽഖർ നേരത്തെ തുറന്ന് പറഞ്ഞിരുന്നു

ഇപ്പേളിതാ മകൾ മറിയത്തിനായി വരച്ചുനൽകിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഹൈസ്കൂളിന് ശേഷം ആദ്യമായാണ് പെയിന്റ് ബ്രഷ് കൈയിലെടുക്കുന്നതെന്ന് ദുൽഖർ കുറിച്ചു.

ഒരു മോട്ടോർ ബൈക്കിൻറെ ചിത്രമാണ് ദുൽഖർ വരച്ചിരിക്കുന്നത്. ‌”മാരിക്ക് നന്ദി! ഒരുപക്ഷെ ഹൈസ്കൂളിന് ശേഷം ആദ്യമായാണ് ഞാൻ പെയിന്റ് ബ്രഷ് എടുത്ത് എന്തെങ്കിലുമൊക്കെ വരയ്ക്കുന്നത്. തീർച്ചയായും അതൊരു കാറോ ബൈക്കോ ആകും” , ചിത്രത്തോടൊപ്പം ദുൽഖർ കുറിച്ചു. ദുൽഖർ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമ റിലീസായിട്ട് ഏഴ് വർഷം പൂർത്തിയാക്കിയതും ഇക്കൂടെ താരം സൂചിപ്പിച്ചിട്ടുണ്ട്.