93ൽ നിന്ന് 77ലേക്കെത്തിയതിന്റെ കഥ പറഞ്ഞ്- ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. സോഷ്യൽ മീഡിയകളിൽ സജീവമാണ് ഉണ്ണി.‘മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്. നിലവിൽ പൃഥ്വിരാജിനൊപ്പം ഭ്രമം എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്.

സോഷ്യൽമീഡിയയിൽ തന്‍റെ ഫിറ്റ്‍നസ് ജേര്‍ണിയെ കുറിച്ച് ചിത്രങ്ങള്‍ സഹിതം അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. കുറിപ്പിങ്ങനെ, ‘മേപ്പടിയാൻ’ എന്ന തന്‍റെ പുതിയ ചിത്രത്തിനായി 20 കിലോയിലധികം ഭാരം അദ്ദേഹം വര്‍ദ്ധിപ്പിച്ചിരുന്നു. നിങ്ങള്‍ സ്വയം കരുതുന്നതിനേക്കാൾ ശക്തരായിരിക്കും നിങ്ങൾ. 93കിലോ ഭാരമുണ്ടായിരുന്ന തടിച്ച ശരീരത്തിൽ നിന്ന് 77 കിലോയുള്ള ഫിറ്റായ ശരീരത്തിലേക്ക്. മൂന്ന് മാസം നീണ്ട ഈ ചലഞ്ചിൽ എന്നോടൊപ്പം ഭാഗമായ എല്ലാവർക്കും നന്ദി. അതോടൊപ്പം എന്നോടൊപ്പം ഈ ചല‍ഞ്ചിൽ പങ്കെടുത്ത് തങ്ങളുടെ ട്രാൻസ്ഫോമേഷൻ ചിത്രങ്ങൾ അയച്ചവർക്കും നന്ദി

മേപ്പടിയാൻ എന്ന ചിത്രത്തിനായി എനിക്ക് ശരീര ഭാരം വർധിപ്പിക്കേണ്ടി വന്നിരുന്നു. 93 കിലോയായിരുന്നു ഭാരം. അതിനുശേഷം മൂന്ന് മാസം കൊണ്ട് 16കിലോ ഭാരം കുറയ്ക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം നരകതുല്യമായ അവസ്ഥയായിരുന്നു, ഉണ്ണി കുറിച്ചിരിക്കുകയാണ്.