വെള്ള ​ഗൗണിട്ട് സുന്ദരിയായി പീറ്ററിനെ ചുംബിച്ച് വനിത, മക്കളോടൊപ്പം നടിയുടെ മൂന്നാം വിവാഹം

നടിയും താരപുത്രിയുമായ വനിത വിജയകുമാർ മൂന്നാമാതും വിവാഹിതയായി. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വൽ ഇഫക്ട്‌സ് എഡിറ്റർ പീറ്റർ പോൾ ആണ് വരൻ. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ക്രിസ്തീയ ആചാര പ്രകാരം നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായികഴിഞ്ഞു.

വനിതയുടെ മക്കളടക്കം വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇരു കുടുംബങ്ങളും വിവാഹം ആഘോഷമാക്കി എന്നാണ് ചിത്രങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. വെള്ള നിറമുള്ള ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് വനിത എത്തിയത്. പീറ്ററിനെ ചുംബിക്കുന്ന ചിത്രങ്ങൾ ഇതിനോടകെ വൈറലാണ്. ബിയർ പൊട്ടിക്കുന്നതും കേക്ക് മുറിക്കുന്നതും ചിത്രങ്ങളിൽ കാണാം.

ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ വിജയുടെ നായികയായി 1995 ൽ സിനിമയിലെത്തിയ താരമാണ് വനിത വിജയ കുമാർ. വനിത 1995ലാണ് അഭിനയ രംഗത്തേക്ക് വരുന്നത്, ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു നടി തുടക്കം കുറിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങിയ നടി ഹിറ്റ്‌ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. 1999ൽ പുറത്തിറങ്ങിയ ദേവി എന്ന ചിത്രത്തിന് ശേഷം സീരിയലുകളിൽ സജീവമായി നടി.പിന്നീട് തമിഴ് ബിഗ്‌ബോസിന്റെ മൂന്നാം സീസണിലൂടെ ശ്രദ്ധേയമായി

വനിതയുടെ ആദ്യ വിവാഹം നടന്നത് 2000ൽ ആയിരുന്നു. ആകാശ് ആയിരുന്നു ആദ്യ ഭർത്താവ്.വിവാഹ ശേഷം സിനിമയിൽ നിന്നും അവധി എടുത്ത വനിത 2007ൽ ആദ്യ ബന്ധം അവസാനിപ്പിച്ചു. വർഷം തന്നെ ആനന്ദ് ജയ് രാജൻ എന്ന ബിസിനസ്സുകാരനെ രണ്ടാമത് വിവാഹം ചെയ്തു. 2012 വരെയെ ഈ ബന്ധവും നീണ്ടു നിന്നൊള്ളു. 2013ൽ നാൻ രാജാവാഗ പോകിരേൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരികെ എത്തി.

ആദ്യ ബന്ധത്തിൽ രണ്ട് മക്കളും രണ്ടാം ബന്ധത്തിൽ ഒരു കുട്ടിയുമാണ് വനിതയ്ക്കുള്ളത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കൾ.