ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കല്ല അത്, കണ്ടന്റിനെക്കുറിച്ച് പറഞ്ഞുള്ള ക്ലാഷാണ്- വിധു പ്രതാപ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് അദ്ദേഹം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. വിധുവും ഭാര്യയും നർത്തകിയുമായ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം.

13 വർഷത്തെ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതത്തെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചുമെല്ലാം വാചാലരായുള്ള ഇവരുടെ അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. വാക്കുകൾ, ഹർത്താൽ ദിനത്തിലായിരുന്നു ഞങ്ങളുടെ കല്യാണം. ഹർത്താൽ മാറ്റിയേക്കുമെന്നായിരുന്നു വിചാരിച്ചത്. അങ്ങനെയാണെങ്കിലും എല്ലാവരും കല്യാണത്തിനായി എത്തിയിരുന്നു. വിധുവാണ് ആദ്യം വിവാഹത്തെക്കുറിച്ച് ചോദിച്ചത്. ഇരുവീട്ടുകാരും ആലോചിച്ചാണ് വിവാഹം തീരുമാനിച്ചത്. വിധുച്ചേട്ടൻ പഠിച്ച കോളേജിലാണ് ഞാനും പഠിച്ചത്. വിധു പ്രതാപ് എന്നൊരാളുണ്ട്, അതേപോലെയൊന്നും ആവരുതെന്നായിരുന്നു പ്രിൻസിപ്പൾ പറഞ്ഞത്. ഒന്നിച്ചായിരുന്നു ഞങ്ങൾ കോളേജിലേക്ക് കല്യാണം വിളിക്കാനായി പോയത്. അപ്പോഴാണ് ഒരു മാം വന്ന് എന്നെ പരിചയമുണ്ടോ, തന്നെ തുണ്ട് വെച്ചതിന് ഞാനാണ് പിടിച്ചതെന്നായിരുന്നു മാമിന്റെ ഡയലോഗ്.

കള്ളം പറയാനിഷ്ടമില്ലാത്തയാളാണ് ദീപ്തി. കള്ളം പറയാറില്ലാത്തയാൾക്ക് കിട്ടിയതോ ഒരു കള്ളനെയെന്ന് പറഞ്ഞ് അമ്മ കളിയാക്കാറുണ്ട്. ഇങ്ങനെയാണെങ്കിൽ കോളേജിനടുത്ത് ഒരു വീട് എടുക്കാമെന്ന് അച്ഛൻ പറഞ്ഞിരുന്നതിനെക്കുറിച്ചും ദീപ്തി പറഞ്ഞിരുന്നു. ദേഷ്യം വന്നാൽ ഉച്ചത്തിൽ സംസാരിക്കുന്ന പ്രകൃതമാണ് വിധുവിന്റേത്. ഞാൻ സ്വയം നിശബ്ദയാവാറാണ് പതിവെന്നായിരുന്നു ദീപ്തി പറഞ്ഞത്. ദേഷ്യം വന്നപ്പോൾ എപ്പോഴാണ് സൈലന്റായതെന്നായിരുന്നു.

സന്തോഷജീവിതത്തിന്റെ കാരണങ്ങൾ തേടിപ്പോവുന്നവരല്ല ഞങ്ങൾ. കണ്ടീഷനുകളൊന്നുമില്ല. രണ്ടാളും രണ്ടാൾക്കും സ്‌പേസ് കൊടുക്കാറുണ്ട്. ഒരാൾ പാട്ടും ഡാൻസുമായതിനാൽ വലിയ വഴക്കൊന്നും വരാറില്ല. യൂട്യൂബ് ചാനലിനായി സ്‌ക്രിപ്റ്റ് എഴുതുന്നത് വലിയൊരു ടാസ്‌ക്കാണ്. അപ്പോൾ അടിയും ബഹളമാണ്. അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു.

ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കല്ല അത്. കണ്ടന്റിനെക്കുറിച്ച് പറഞ്ഞുള്ള ക്ലാഷാണ്. അത് കഴിഞ്ഞാൽ ദീപ്തി എനിക്ക് ഫുഡൊക്കെ തരാറുണ്ട്. ദീപ്തിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത് മികച്ച തീരുമാനമായിരുന്നു എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. ഒരുമാതിരിപ്പെട്ട ആണുങ്ങളൊന്നും ഷോപ്പിംഗിന് വരാറില്ലല്ലോ, വിധുച്ചേട്ടൻ കൂടെവരും. ഫുഡ് മേടിച്ച് കൊടുക്കണം എന്നേയുള്ളൂ.