ചേച്ചി എനിക്ക് അമ്മയെ പോലെ, ദിവ്യ ഉണ്ണിയെ കുറിച്ച് സഹോദരി വിദ്യ ഉണ്ണി

മലയാള സിനിമകള്‍ ഇഷ്ടപ്പെടുന്നവരുടെ ഇടയിലെ പ്രീയപ്പെട്ട നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഉണ്ണി. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാല്‍ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെയാണ് താരം വീണ്ടും വിവാഹിതയായിരുന്നു. സൂപ്പര്‍ താരങ്ങളുടെ ഒക്കെ നായികയായി ദിന്യ ഉണ്ണി തിളങ്ങി. ഇപ്പോള്‍ ദിവ്യ ഉണ്ണിയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദിവ്യയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി.

ദിവ്യ ഉണ്ണിയെക്കുറിച്ച് വിദ്യ ഉണ്ണിയുടെ വാക്കുകളിങ്ങനെ, ‘ഞാനും ചേച്ചിയും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ട് ചേച്ചിയ്ക്ക് ഞാന്‍ മകളെ പോലെയായിരുന്നു. എനിക്ക് അമ്മയെ പോലെയും. പഠിക്കുന്ന സമയത്തൊക്കെ എന്റെ ലൈഫ് വളരെ കളര്‍ഫുള്‍ ആയിരുന്നു. കാരണം ചേച്ചിക്ക് എല്ലാ ദിവസവും ഡാന്‍സ് പ്രോഗ്രാമുണ്ട്. കൂടെ ഞാനും പോകും.

പരീക്ഷയുടെ തലേന്നുമൊക്കെ ഞാന്‍ അങ്ങനെ പോയിട്ടുണ്ട്. ചേച്ചി ഭയങ്കര പ്രൊട്ടക്റ്റീവും, കെയറിംഗുമൊക്കെയാണ്. പിന്നെ എനിക്ക് ലഭിച്ച മറ്റൊരു ഭാഗ്യം എന്തെന്നാല്‍ ചേച്ചിക്കൊപ്പം മിക്ക ലൊക്കേഷനിലും ഞാന്‍ പോയിട്ടുണ്ട്. ചേച്ചി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് എല്ലാ സൂപ്പര്‍ താരങ്ങളുടെ മടിയിലും ഇരുന്ന ആളാണ് ഞാനെന്ന്’. വിദ്യ ഉണ്ണി പറയുന്നു.