നീ അഭിനയത്തിലേക്ക് പോകേണ്ടെന്ന് അച്ഛന്‍ പറഞ്ഞിരുന്നു, വിജയ് യേശുദാസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്.ഗന്ധര്‍വ്വ ഗായകന്‍ യേശുദാസിന്റെ മകന്‍ കൂടിയായ വിജയ് യേശുദാസ് ഇതിനോടകം പല ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലുപിച്ചു കഴിഞ്ഞു.ഗായകന്‍ മാത്രമല്ല താന്‍ മികച്ച ഒരു അഭിനേതാവ് കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.ധനുഷ് നായകനായി എത്തിയ മാരി എന്ന ചിത്രത്തില്‍ വില്ലനായി മികച്ച പ്രകടനമാണ് വിജയ് കാഴ്ച വെച്ചത്.എന്നാല്‍ നടന്‍ ആവരുതെന്ന് പിതാവ് യേശുദാസ് തന്നെ ഉപദേശിച്ചിരുന്നു എന്ന് തുറന്ന് പറയുകയാണ് വിജയ് ഇപ്പോള്‍.ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ജീവിതത്തില്‍ എന്തെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് അപ്പ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്.താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.നീ അഭിനയത്തിലേക്ക് പോകണ്ട,അത് പാട്ടിനെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു.ആദ്യമൊക്കെ കേട്ടു.പാട്ടിലൊന്ന് പച്ചപിടിച്ച ശേഷമാണ് മാരിയുടെ ഓഫര്‍ വരുന്നത്.അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉള്ളതുകൊണ്ട് അത് ചെയ്തുവെന്നും വിജയ് യേശുദാസ് പറയുന്നു.

അടുത്തിടെ വിജയ് യേശുദാസ് വനിതക്ക് നല്‍കിയ അഭിമുഖം വന്‍ വിവാദം ആയിരുന്നു.മലയാള സിനിമകളില്‍ ഇനി ഗാനം ആലപിക്കില്ലെന്നായിരുന്നു വിജയ് പറഞ്ഞത്.മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല.തമിഴിലും തെലുങ്കിലും അങ്ങനെയല്ല.അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു.

അടുത്തിടെ പുതിയ സംരംഭത്തിന് വിജയ് യേശുദാസ് തുടക്കം കുറിച്ചിരുന്നു.ലോകോത്തര സലൂണ്‍ ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കള്‍ക്കൊപ്പം വിജയ് എത്തുകയാണ്.പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ രംഗത്തേയ്ക്കാണ് വിജയ് യേശുദാസ് ചുവടുവയ്ക്കുന്നത്.അടുത്ത സുഹൃത്തുക്കളായ വിജയ്,അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനുമാണ് തീരുമാനം.പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്.ഹെയര്‍ സ്‌റ്റൈല്‍,വരന്റെ എല്ലാവിധ മേയ്ക്കപ്പ്,മസാജ്,ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.ഓഗസ്റ്റ് മധ്യത്തോടെ കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക.ഇപ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.പ്രളയത്തിന്റെ പരിണിത ഫലങ്ങള്‍ക്കൊടുവില്‍ കോവിഡും കൂടിയായപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നഷ്ടപ്പെട്ടു.ചെന്നൈയില്‍ താമസിക്കുമ്പോള്‍ നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്നും മുന്നോട്ടുള്ള വഴി കണ്ടെത്തണമെന്നുമുള്ള ചിന്തയിലാണ് പുതിയ സംരംഭം ആരംഭിച്ചതെന്ന് വിജയ് പറഞ്ഞിരുന്നു.