എട്ട് വർഷത്തോളം നീണ്ട വിവാഹബന്ധം വേർപെടുത്താൻ കാരണം ഞാൻ, പക്വതയില്ലാത്ത തീരുമാനമായിരുന്നു-ആര്യ

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും അവതാരകയുമാണ് ആര്യ.അവതാരക,നടി എന്നത് കൂടാതെ നർത്തകി,ഫാഷൻ ഡിസൈനർ തുടങ്ങിയ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ആര്യ. താൻ ഭർത്താവുമായി വേർപരിയുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്യ നേരത്തെ വ്യക്തമാക്കിയത്. നടി അർച്ചന സുശീലന്റെ സഹോദരൻ ആയ രോഹിത് സുശീലൻ ആയിരുന്നു ആര്യയുടെ ഭർത്താവ്. ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ താളപ്പിഴകൾ ആര്യ തുറന്ന് പറഞ്ഞിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്.റോയ എന്നാണ് പേര്.

ഇപ്പോളിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു തന്റെ വിവാഹം,എട്ട് വർഷത്തോളം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം താനായിരുന്നുവെന്നാണ് ആര്യ പറഞ്ഞത്തന്റെ മകളായ ഖുഷി അച്ഛനോടൊപ്പമാണെന്ന് തുറന്ന് പറയുകയാണ് ആര്യ. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഇതേക്കുറിച്ച് ആര്യ പറഞ്ഞത്. മകൾ അച്ഛനൊപ്പമാണ്.

ആര്യയും രോഹിത്തും ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു.ഇക്കാര്യം നേരത്തെ ആര്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.തങ്ങൾ ഒരുമിച്ചല്ലെന്നും എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആണെന്നും ആര്യ പറഞ്ഞിരുന്നു.ഭർത്താവുമായി പിരിഞ്ഞ ശേഷവും രോഹിത്തിനൊപ്പം വീട്ടിലെ ചടങ്ങുകൾക്കൊക്കെ റോയ എത്താറുണ്ട്.കഴിഞ്ഞ ദിവസം വിജയജശമി ദിനത്തിൽ രോഹിത്തിന്റെ അമ്മയ്‌ക്കൊപ്പം പൂജയിൽ പങ്കുകൊളളുന്ന റോയയുടെ ചിത്രങ്ങൾ രോഹിത്ത് പങ്കുവച്ചിരുന്നു.രോഹിത്ത് പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾക്കൊക്കെ ഇത്തവണ കമന്റുമായി ആര്യ എത്തിയിരുന്നു.മകളുടെ കാര്യത്തിൽ തങ്ങൾ ഒരുമിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആര്യ പറഞ്ഞിരുന്നു.ഇപ്പോൾ വീണ്ടും മുൻ ഭർത്താവിനെ കുറിച്ചും മകളെ കുറിച്ചും പറഞ്ഞിരിക്കുകയാണ് ആര്യ.

മകളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അവളിപ്പോൾ അച്ഛന്റെ വീട്ടിലാണുള്ളത്. ലോക്ക് ഡൗണിന് ശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടിലേക്കെത്തിയത്. ഇനി അച്ഛനും മകളും ഒരുമിച്ച് നിൽക്കട്ടെ, അതും വേണമല്ലോ, അദ്ദേഹത്തിനും അവൾക്കും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടേയെന്നും ആര്യ ചോദിയ്ക്കുന്നു.