മലയാളത്തിൽ ഇഴുകി ചേർന്നഭിനയിക്കുമ്പോൾ ലൈറ്റിന്റെ ഇടയിൽ കൂടി ആളുകൾ നോക്കി നിൽക്കും, ശോഭന

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന.ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു.അമ്പത് വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

ഇപ്പോളിതാ ഇഴുകിച്ചേർന്നുള്ള സീനുകളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. അത്തരം രംഗങ്ങൾ മലയാളത്തിൽ ചെയ്യുമ്പോളാണ് താൻ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതെന്ന് നടി പറയുന്നു. തമിഴ്,തെലുങ്ക് ഭാഷകളിൽ വലിയ സിനിമകൾ ആയതിനാൽ ലൊക്കേഷനിൽ നിയന്ത്രണം ഉണ്ടാകുമായിരുന്നു. എന്നാൽ മലയാളത്തിൽ ചെയ്തപ്പോൾ അതായിരുന്നില്ല സ്ഥിതിയെന്നും നടി പറയുന്നു. ക്ലോസ് ആയിട്ടുളള റൊമാന്റിക്ക് സീനുകൾ ചെയ്യുമ്പോൾ ആദ്യമൊക്കെ വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നു

അതും കേരളത്തിൽ ആണെങ്കിൽ ഒരു ക്യാമറയുടെ പിന്നിൽ തന്നെ ആളുകൾ നിൽക്കും.തെലുങ്ക്,തമിഴ് സിനിമകളിൽ അങ്ങനെയൊന്നുമില്ല.അവിടെ പോലീസ് ഒകെയാവും കാര്യങ്ങൾ നിയന്ത്രിക്കുക.മലയാളത്തിൽ അങ്ങനെ അല്ല,ലൈറ്റിന്റെ ഇടയിൽ ആളുകൾ ഇങ്ങനെ നോക്കിനിൽക്കും.നമുക്ക് ഒന്നും പറയാൻ പറ്റില്ല.ചെയ്തല്ലേ പറ്റൂ.അത് പിന്നെ ശീലമായി പോയി.പിന്നെ കുറച്ചു ക്ലോസ് സീൻസ് റൊമാന്റിക്ക് സീൻസ് അതൊക്കെ ചെയ്‌തേ പറ്റൂ