നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്തു,പോലീസ് ഫോണ്‍ പിടിച്ചെടുത്തു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേ ആക്ഷേപിച്ച നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്തു. വിനായകന്റെ മൊബൈൽ പോലീസ് പിടിച്ചെടുത്തു.എറണാകുളം നോര്‍ത്ത് പൊലീസാണ് ചോദ്യം ചെയ്തത്.ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവുമായി വിലാപയാത്ര നടക്കുന്നതിനിടെയായിരുന്നു ഫെയ്സ്ബുക് ലൈവിലൂടെ വിനായകന്റെ വിവാദ പരാമർശം. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി. ഇങ്ങിനെ 3 ദിവസമൊക്കെ കൊണ്ടുനടക്കാൻ കുറെ മാധ്യമങ്ങളും ഒന്നൊക്കെ വിനായകൻ പരിഹസിച്ചിരുന്നു. സംസ്ഥാനം 3 ദിവസത്തേ ദുഖാചരണം നടത്തുമ്പോഴായിരുന്നു നടന്റെ പരിഹാസം വന്നത്

തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പരാതി നല്കി. പൊതു പ്രവർത്തകൻ പായിച്ചിറ നിവാസ് തിരുവനന്തപുരത്ത് ഡി ജി പിക്കും പരാതി നല്കിയിരുന്നു.പെട്ടെന്നുള്ള പ്രകോപനത്തിലാണ് എഫ്ബി ലൈവ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനായകന്‍ പൊലീസിനോടു പറഞ്ഞു.മനപൂർവ്വമല്ല പെട്ടെന്നുള്ള വികാരത്തിൽ പറഞ്ഞ് പോയതാണ്‌ എന്നും വിനായകൻ പോലീസിൽ മൊഴി നല്കി. ഇതിനിടെ വിനായകന്റെ വീട് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു. എന്നാൽ ആ പരാതി താൻ പിന്‍വലിക്കുകയാണെന്നും വിനായകന്‍ പൊലീസിനെ അറിയിച്ചെന്നാണു വിവരങ്ങൾ വരുന്നത്.

ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നടൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണു പൊലീസ് കേസെടുത്തത്.

അതേസമയം, കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. തന്റെ പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അതു വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി പിന്‍വലിക്കാന്‍ തയാറായില്ല.വിനായകന്റെ ചോദ്യം ചെയ്യലിന്റെ പൂർണ്ണ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. മൊബൈൽ വഴിയാണ്‌ ലൈവ് നടത്തിയത് എന്നതിനാലാണ്‌ ഫോൺ പിടിച്ചെടുത്തത്