ആദ്യ ക്രഷ് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍, വിന്‍സി അലോഷ്യസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ എത്തിയ താരം ഇന്ന് മലയാള സിനിമയില്‍ തിളങ്ങുകയാണ്. ചെറുതും വലുതുമായി ഒരുപിടി ചിത്രങ്ങളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. അപ്പോള്‍ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവെ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. ആദ്യ ക്രഷ് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ഒരു കുഞ്ഞ് കുട്ടിയായിരുന്നു. അതായത് എന്റെ കൂടെ തന്നെ പഠിച്ച ആളാണ്. അദ്ദേഹത്തിന്റെ പേര് അശ്വിന്‍ ചന്ദ്രന്‍. അവന്റെ കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആയിട്ടുണ്ടാവുമെന്നും നടി പറയുന്നു. ക്രഷ് തോന്നാനുണ്ടായ കാരണത്തെ പറ്റിയും വിന്‍സി സൂചിപ്പിച്ചു. അന്ന് ക്ലാസില്‍ സംസാരിക്കുന്നവരുടെ പേര് ഞാന്‍ ബോര്‍ഡില്‍ എഴുതി കൊണ്ടിരിക്കുകയാണ്. അപ്പോള്‍ പുള്ളിയുടെ പേരും എഴുതി. എന്നെ വിളിച്ചിട്ട് ആ പേര് മായിക്കാന്‍ പറഞ്ഞു. ഇല്ലെന്ന് പറഞ്ഞ് തിരിച്ച് പോവുന്ന വഴിയ്ക്ക് എന്റെ കൈയ്യില്‍ കയറി പിടിച്ചു. അന്നേരം തനിക്ക് ക്രഷ് തോന്നിയെന്നാണ് വിന്‍സി പറയുന്നത്.

തന്റെ പ്രതിഫലം എത്രയാണെന്ന് ചോദിച്ചാല്‍ അത് അയ്യായിരം രൂപയാണ്. ഹോട്ട് എന്ന വാക്ക് കേട്ടാല്‍ ആദ്യം മൈന്‍ഡില്‍ വരുന്നതെന്താണെന്ന ചോദ്യത്തിന് താനുണ്ടാക്കിയ ചിക്കന്‍ കറിയാണെന്ന് വിന്‍സി പറഞ്ഞു. എന്നെ തന്നെയായിരിക്കും തോന്നുക. ഹോട്ട് ആയിട്ടുള്ള നായകന്‍ വരുന്നുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് പുരുഷനെ കുറിച്ച് വരുന്നില്ല, സ്ത്രീകളെ പറ്റിയാണ് തോന്നുന്നതെന്നും നടി പറഞ്ഞു.

‘തന്റെ കരിയറിനെ മനസിലാക്കണം, ട്രിപ്പ് ഒക്കെ പോവണം എന്ന് പറയുമ്‌ബോള്‍ എനിക്കതിനൊന്നും പറ്റില്ലെന്ന് പറയരുത്. എവിടെയാണെങ്കിലും പോവണം, ഭക്ഷണപ്രിയനോ, അല്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് കൊടുക്കാനോ കഴിയണം. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പല കാര്യങ്ങളിലും കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത കുറച്ച് കാര്യങ്ങളുണ്ട്. എനിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ പറ്റാത്ത കാര്യങ്ങളുമുണ്ട്. അതില്‍ സഹായിക്കുന്ന, എന്റെ നെഗറ്റീവും പോസിറ്റീവും മനസിലാക്കുന്ന ആളും ആയിരിക്കണമെന്ന് വിന്‍സി പറയുന്നു.