ചിലർ മൈക്ക് ഓപ്പറേറ്റർമാരെ ആട്ടി പായിക്കുമ്പോൾ ചിലർ പുഞ്ചിരിയോടെ പെരുമാറുന്നു, വിഡി സതീശന്റെ ചിത്രം ചർച്ചയാകുന്നു

ജനകീയ പ്രതിരോധ ജാഥക്കിടയിൽ വെച്ച് മൈക്ക് തകരാറിലായതിനെ തുടർന്ന് മൈക്ക് ഓപ്പറേറ്ററോടെ മോശമായി പെരുമാറിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നടപടി വലിയ വിമർശനത്തിന് കാരണമായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്ക് കേടുവന്നതിൽ പ്രതിഷേധിച്ച് രൂക്ഷഭാവത്തോടെ മൈക്ക് ഓപ്പറേറ്ററെ നോക്കുന്ന പിണറായിയുടെ ചിത്രങ്ങളും ചർച്ചയായി.

സിപിഎം നേതാക്കൾ മൈക്ക് ഓപ്പറേറ്റർമാരെ ആട്ടി പായിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മൈക്ക് ഓപ്പറേറ്ററോടുള്ള പെരുമാറ്റമാണ് ചർച്ചയാകുന്നത്. ചിരിച്ചുകൊണ്ട് മൈക്ക് ശരിയാക്കുന്ന ഓപ്പറേറ്ററുടെ അടുത്ത് നിൽക്കുന്ന വിഡി സതീശന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ചിലർ മൈക്ക് ഓപ്പറേറ്റർമാരെ ആട്ടിപായിക്കുമ്പോൾ ചിലർ അവരോട് പുഞ്ചിരിയോട് പെരുമാറുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിക്കുന്നത്. തൃശൂരിൽ വെച്ച് നടന്ന യൂത്ത് കോൺഗ്രസിന്റെ സമ്മേളനവേദിയിലാണ് സംഭവം നടന്നത്.